entertainment

ഭര്‍ത്താവും മക്കളും ആവശ്യപ്പെട്ട ഒരേ ഒരുകാര്യം, മണിച്ചിത്രത്താഴിലെ അല്ലിയുടെ ഇപ്പോഴത്തെ ജീവിതം

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അല്ലിയെ ആരും മറക്കില്ല. അശ്വിനി നമ്പ്യാര്‍ ആയിരുന്നു അല്ലിയായി അഭിനയിച്ചത്. മലയാള സിനിമയില്‍ തിളങ്ങി നിന്ന താരം വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. മാത്രമല്ല കുടുംബസമേതം സിംഗപ്പൂരിലേക്ക് താമസം മാറുകയും ചെയ്തു. ഇപ്പോള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.

അശ്വിനിയുടെ വാക്കുകള്‍ ഇങ്ങനെ, മലയാളത്തില്‍ കാണാതായതോടെ താന്‍ അഭിനയമേ നിര്‍ത്തിയെന്നാണ് പലരും കരുതിയിട്ടുള്ളത് എന്നാണ് തോന്നുന്നത്. ഡാന്‍സും അഭിനയവും ഇന്നും എന്റെ പാഷനാണ്. ഇപ്പോഴും ഇത് രണ്ടും ചെയ്യുന്നുമുണ്ട്. മലയാളത്തില്‍ അഭിനയിക്കുന്നില്ല എന്നുള്ളത് ശരിയാണ്. സിംഗപ്പൂര്‍ ചാനലുകളിലെ പരമ്പരകളിലും ഷോര്‍ട്ട് ഫിലിമുകളിലുമെല്ലാം തന്റെ സാന്നിധ്യമുണ്ട്.

തമിഴിലെ ഒരു പരമ്പരയില്‍ അഭിനയിച്ചിരുന്നു ഇടക്കാലത്ത്. കൊവിഡും ലോക് ഡൗണും ഒക്കെ വന്നതോടെ ചെന്നൈയിലേക്കുള്ള വരവ് പ്രശ്നമായതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ സിറ്റിസണ്‍ ആണെങ്കിലും സിംഗപ്പൂര്‍ പൗരത്വം സ്വീകരിച്ച് ഇവിടെ സെറ്റിലാവുകയായിരുന്നു ഭര്‍ത്താവ്. അഭിമുഖങ്ങളില്‍ വിശേഷങ്ങള്‍ പങ്കിടുമ്പോള്‍ ഞങ്ങളുടെ സ്വകാര്യത പോവരുതെന്ന് ഭര്‍ത്താവും മകളും പറഞ്ഞിരുന്നു, അതാണ് അവരെക്കുറിച്ച് കൂടുതല്‍ പറയാത്തത്.

വിവാഹ ശേഷവും അഭിനയിച്ചിരുന്നു. സിംഗപ്പൂരിലേക്ക് പോവുന്നതിന് മുന്‍പ് വരെ പരമ്പരകളില്‍ അഭിനയിച്ചിരുന്നു. സിംഗപ്പൂരിലെത്തിയതോടെ കുടുംബത്തിനൊപ്പമായി കൂടുതല്‍ സമയം നീക്കി വെക്കുകയായിരുന്നു. അഭിനയം നിര്‍ത്തിയിട്ടില്ല. ഇപ്പോഴും അവസരം ലഭിച്ചാല്‍ തിരിച്ചുവരവിന് തയ്യാറാണ്. മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ അത് സ്വീകരിക്കും.

പ്രേക്ഷകര്‍ക്ക് ഞാനിപ്പോഴും മണിച്ചിതത്രത്താഴിലെ അല്ലിയാണ്. ആ പേരിലാണ് എല്ലാവരും ഓര്‍ത്തിരിക്കുന്നത്. അല്ലി അല്ലേയെന്ന് ചോദിച്ചാണ് ആളുകള്‍ ഇപ്പോഴും സംസാരിക്കാറുള്ളത്. നായകനൊപ്പമോ നായികയ്ക്ക് തുല്യമായോ നില്‍ക്കുന്ന കഥാപാത്രമൊന്നുമായിരുന്നില്ല. എന്നിട്ടും ഇപ്പോഴും ആളുകള്‍ അത് ഓര്‍ത്തിരിക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയുടെ ഗുണമാണ്. എന്താണ് ഇപ്പോള്‍ അഭിനയിക്കാത്തതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്.

Karma News Network

Recent Posts

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

2 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

43 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

1 hour ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

2 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

2 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

3 hours ago