entertainment

ഞങ്ങള്‍ പിരിഞ്ഞില്ല സുഹൃത്തുക്കളേ, വെറുതെ പറഞ്ഞുണ്ടാക്കല്ലേ, വിവാഹ മോചന വാര്‍ത്തകള്‍ക്ക് എതിരെ രശ്മി അനില്‍

മലയാളികളുടെ പ്രിയ നടിയും കോമഡി താരവുമൊക്കെയാണ് രശ്മി അനില്‍. ഇപ്പോള്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയകളിലൂടെയാണ് നടിയുടെ പ്രതികരണം.

‘ഞങ്ങള്‍ പിരിഞ്ഞില്ല സുഹൃത്തുക്കളേ. വെറുതെ പറഞ്ഞുണ്ടാക്കല്ലേ. പിരിയാന്‍ ഒട്ട് തീരെ താല്‍പര്യവുമില്ല. ജീവിച്ചു പൊക്കോട്ടെ. പറഞ്ഞു പറഞ്ഞു ഇപ്പോള്‍ ഡിവോഴ്സായി എന്നു വരെയായി.’ എന്ന് രശ്മി ഫേസബുക്കില്‍ കുറിച്ചു. വിവാഹ മോചനം നടന്നുവെന്ന് നിരന്തരം സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് രശ്മി ഇത്തരത്തില്‍ ഒരു വിശദീകരണ പോസ്റ്റ് പങ്കുവെച്ചത്.

ഹാസ്യ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടെലിവിഷന്‍ പുരസ്‌കാരം നേടിയ താരമാണ് രശ്മി. സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ഏട്ടനോടാണ് അംഗീകാരത്തിന് ഏറ്റവും കടപ്പെട്ടതെന്ന് രശ്മി പറഞ്ഞിരുന്നു.” എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളോട്, എന്നെ ഫീല്‍ഡില്‍ കൊണ്ടുവന്ന എല്ലാവരോടും ഞാന്‍ ചെയ്ത ഷോകളിലെ ഭാഗമായ എല്ലാവരോടും ഒരു വാക്കില്‍ തീരില്ല ഒരായിരം നന്ദി. ഏറ്റവും കടപ്പാട് എന്റെ ഏട്ടനോടാണ്, നിഴലുപോലെ എന്റെ കൂടെയുള്ള എന്റെ കുഞ്ഞുകുഞ്ഞു ഇഷ്ടങ്ങളും അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എന്റെ ഏട്ടനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ്.നന്ദി.” രശ്മി 2020ല്‍ പറഞ്ഞ വാക്കുകള്‍.

Karma News Network

Recent Posts

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

29 mins ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

59 mins ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

2 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

2 hours ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

10 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

11 hours ago