topnews

പണിമുടക്ക്; കെഎസ്ആർടിസി ബസുകൾക്കും ജീവനക്കാർക്കും നേരെ അക്രമം

തിരുവനന്തപുരം ∙ പൊതു പണിമുടക്കിന്റെ രണ്ടാംദിനമായിരുന്ന ഇന്നലെ കെഎസ്ആർടിസി ബസുകൾക്കും ജീവനക്കാർക്കും നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അക്രമങ്ങൾ ഉണ്ടായി. പണിമുടക്കു ദിവസം കെഎസ്ആർടിസി യാത്രാസൗകര്യം ഉറപ്പാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചതിന്റെ പിറ്റേന്നാണ് ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്. സ്കൂളുകളിലും കെഎസ്ഇബി ഓഫിസിലും കടകളിലും അക്രമമുണ്ടായി.

തിരുവനന്തപുരം പാപ്പനംകോട്ട് ഉച്ചയ്ക്ക് ഒരു മണിയോടെ ബസ് തടഞ്ഞ സമരക്കാർ കൊടി കെട്ടിയ കമ്പു കൊണ്ടു ഡ്രൈവറെയും കണ്ടക്ടറെയും തല്ലി. കണ്ടക്ടറുടെ ദേഹത്തു തുപ്പി. ഇരുപതോളം യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. അകമ്പടി വന്ന പൊലീസ് ഇതെല്ലാം നോക്കിനിന്നു.

തമ്പാനൂരിൽനിന്നു ബസ് പുറപ്പെട്ടപ്പോൾ തന്നെ ജീവനക്കാരുടെ ചിത്രം മൊബൈലിൽ സമരക്കാർക്കു കൈമാറിയിരുന്നതായി പറയുന്നു. റോഡിൽ കസേര നിരത്തി അതിൽ ഇരുന്നാണ് ബസ് തടഞ്ഞിട്ടത്. കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. വെമ്പായത്ത് ഫാസ്റ്റ് പാസഞ്ചർ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. കൊല്ലം പുത്തൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago