crime

പി എസ് സി പരീക്ഷയ്ക്കിടെ ഇറങ്ങിയോടിയത് ഉദ്യോ​ഗാർത്ഥിയുടെ സഹോദരൻ, ഇരുവരും ഒളിവിൽ

തിരുവനന്തപുരം: പിഎസ് സി പരീക്ഷയിലെ ആള്‍മാറാട്ടക്കേസ് അന്വേഷണത്തില്‍ വഴിത്തിരിവ്. അമല്‍ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരന്‍ അഖില്‍ജിത്ത് ആണെന്ന് സൂചന. അമല്‍ജിത്തും അഖില്‍ജിത്തും ഒളിവില്‍ പോയതോടെയാണ് പൊലീസിന് സംശയം ഇരട്ടിച്ചത്.

അന്വേഷണത്തിൽ ഇളയ മകന്റെ ഒപ്പമാണ് അമല്‍ജിത്ത് പരീക്ഷയ്ക്ക് പോയതെന്ന് അമ്മ രേണുക പൊലീസിനോട് പറഞ്ഞു. പക്ഷെ വയറിന് അസ്വസ്ഥതയായതിനാല്‍ പരീക്ഷ എഴുതാന്‍ പറ്റിയില്ലെന്നാണ് പറഞ്ഞത്. ഇതിനുശേഷം ജോലിക്കെന്നു പറഞ്ഞ് പോയ ഇരുവരും വീട്ടിലേക്ക് വന്നിട്ടില്ല.

കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് ആള്‍മാറാട്ട ശ്രമം നടന്നത്. യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷക്കിടെയാണ് സംഭവം. ഹാള്‍ടിക്കറ്റ് പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങി ഓടുകയായിരുന്നു. ഇയാള്‍ പരീക്ഷയ്ക്ക് എത്തിയതും രക്ഷപ്പെടുന്നതും അടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. നേമം സ്വദേശി അമല്‍ജിത്ത് ആണ് പരീക്ഷ എഴുതേണ്ട ഉദ്യോഗാര്‍ത്ഥി.

എന്നാല്‍ അമല്‍ജിത്തിന് പകരം മറ്റൊരാളാണ് പരീക്ഷാ ഹാളില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്‌കൂളിന്റെ മതില്‍ ചാടി രക്ഷപ്പെട്ട യുവാവിനെ, പുറത്ത് കടന്ന് മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ബൈക്ക് അമല്‍ജിത്തിന്റേതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Karma News Network

Recent Posts

മോദി അധികാരത്തിലേറും ,ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു, രാജീവ് ചന്ദ്രശേഖർ

എല്ലാ എക്സിറ്റ് പോളുകളും ബിജെപി യുടെ വിജയം പ്രവചിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ വൻ…

8 mins ago

ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന , സഹോദരങ്ങൾ പിടിയിൽ

തൃശൂർ: ആക്രി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ സഹോദരങ്ങൾ അറസ്റ്റിൽ. ഇസ്രാർ കമാൽ കല്ലു (25), ജാവേദ് കമാൽകല്ലു…

33 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണലിനു മണിക്കൂറുകൾ മാത്രം ; 9 മണിയോടെ ആദ്യഫല സൂചനകൾ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം പുറത്തു വരൻ മണിക്കൂറുകൾ മാത്രം ബാക്കി ആകുമ്പോൾ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി…

1 hour ago

മോദിയുടെ ഗ്യാരണ്ടി ഓൺ, ഇന്നെത്തിയ നിക്ഷേപം 12.48 ലക്ഷം കോടി

രാജ്യത്തേ ഓഹരി വിപണിയിൽ ഇന്ന് അധികമായി എത്തിയത് 12.48 ലക്ഷം കോടിയുടെ പുതിയ നിക്ഷേപം. നരേന്ദ്ര മോദി വീണ്ടും തുടരും…

2 hours ago

പാക്ക് ചാരൻ, ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ ജീവിത കാലം മുഴുവൻ തടവിനു വിധിച്ചു

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ഒഫീഷ്യൽ സീക്രട്ട്‌സ് ആക്‌ട് പ്രകാരം മുൻ ബ്രഹ്മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ്…

2 hours ago

ഇന്ത്യൻ തിരഞ്ഞെടുപ്പ് ലോകറെക്കോർഡിലേക്ക് ; ആകെ വോട്ട് ചെയ്തത് 642 ദശലക്ഷം

ലോകം കണ്ട ഏറ്റവും വലിയ തിരെഞ്ഞെടുപ്പ് . ഇന്ത്യൻ തെരെഞ്ഞെടുപ്പ് ലോക റെക്കോർഡിലേക്ക് .ഇത്തവണ ഏറ്റവും കൂടുതൽ ജനങ്ങളെ പോളിങ്…

3 hours ago