entertainment

എല്ലാവരും മുട്ടയില്‍ നിന്ന് ഓംലെറ്റ് ഉണ്ടാക്കുന്നു, ഓംലെറ്റില്‍ നിന്നും മുട്ട ഉണ്ടാക്കാന്‍ ശ്രമിച്ചാലോ, ബാലചന്ദ്ര മേനോന്‍ ചോദിക്കുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് ബാലചന്ദ്ര മേനോന്‍. സോഷ്യല്‍ മീഡിയകളിലൂടെ ഇടയ്ക്ക് ചില കുറിപ്പുകള്‍ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ഉത്രാടരാത്രിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍. 1978ലാണ് ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ ഇന്ന് ചിത്രത്തിന്റെ ഒരു പതിപ്പ് പോലും അവശേഷിക്കുന്നില്ല. ഉത്രാടരാത്രിയെ വീണ്ടും പുനരാവിഷ്‌കരിക്കാന്‍ പ്രേക്ഷകരുടെ സഹായം തേടുകയാണ് അദ്ദേഹം.

ഫേസ്ബുക്ക് കുറിപ്പ്, ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ ! ഇന്ന് ജൂലൈ 21. അതെ. 43 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1978 ല്‍ ഇതേ ദിവസം എന്റെ ആദ്യ ചിത്രമായ ‘ഉത്രാടരാത്രി’ തിരശ്ശീലയിലെത്തി. അതിനെപ്പറ്റി പറയുമ്പോള്‍ എന്റെ മനസ്സ് ഒരു തരത്തില്‍ സന്തോഷം കൊണ്ട് നിറയുന്നുണ്ട് . ഒപ്പം, ഞാന്‍ അറിയാതെ തന്നെ പറഞ്ഞറിയിക്കാനാവാത്ത, പരിഹരിക്കാനാവാത്ത ഒരു നൊമ്പരവും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞു കൂടുന്നു. സന്തോഷത്തിനു കാരണം. സാമ്പത്തിക വിജയം നേടി എന്ന് പറയാനാവില്ലെങ്കിലും, ഒരു സംവിധായകന്റെ ജനനം എന്ന് പ്രേക്ഷകരും മാദ്ധ്യമങ്ങളും ഒരേപോലെ ശ്‌ളാഘിച്ച ചിത്രം എന്ന സല്‍പ്പേര് ഉത്രാടരാത്രിക്ക് ലഭിച്ചു .എന്തിനധികം പറയുന്നു ? 2013 ല്‍ പുറത്തിറങ്ങിയ എന്റെ ഇന്നിത് വരെയുള്ള ചിത്രങ്ങളെ വിലയിരുത്തിയ ‘ഇത്തിരി നേരം ഒത്തിരി കാര്യം ‘ എന്ന പുസ്തകത്തില്‍ ഉത്രാടരാത്രിയെ പറ്റി എഴുത്തുകാരി റോസ്‌മേരി കുറിച്ചത് ഇങ്ങനെയാണ്.

‘ഉത്രാടരാത്രി ശരിക്കും ശ്രദ്ധിക്കപ്പെട്ടു. ‘ഇതാ മലയാളത്തില്‍ ഒരു പുതിയ സംവിധായകന്റെ രംഗപ്രവേശം’ എന്ന് നിരൂപകര്‍ കുറിച്ചിട്ടു . ഒരു നല്ല ചിത്രം എന്ന അംഗീകാരം ലഭിച്ചു . മേനോന്‍ ചിത്രങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സിനിമ ഏതെന്നു ചോദിച്ചാല്‍ ഉത്രാടരാത്രി എന്നു ഞാന്‍ നിസ്സംശയം പ്രഖ്യാപിക്കും.’ ഒരു സിനിമ ചെയ്യണമെന്നേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് മീതെ സിനിമയുടെ സര്‍വ്വ മണ്ഡലങ്ങളിലും ഇടപെട്ട് നിങ്ങളുടെയൊക്കെ പ്രീതി സമ്പാദിച്ചു 37 സിനിമകള്‍ എനിക്ക് സാധിച്ചു എന്ന് പറഞ്ഞാല്‍ ‘ആനന്ദ ലബ്ധിക്കിനി എന്ത് വേണം ?’ എന്നാരേലും ചോദിച്ചാല്‍ തെറ്റ് പറയാനാവില്ല.

അപ്പോള്‍ നൊമ്പരത്തിനു കാരണം ? അതിന്റെ കാരണം ഞാന്‍ വീഡിയോയില്‍ പറയുന്നുണ്ട് . കണ്ടാട്ടെ … ഇത്രയൊക്കെ നേടിയിട്ടും ഇപ്പോള്‍ എന്റെ വേദന എന്ന് പറയുന്നത് ഈ ഭൂമുഖത്തു നിന്ന് ഇല്ലാതായ എന്റെ കടിഞ്ഞൂല്‍ സൃഷ്ടിയെ കുറിച്ചാണ് . അത് എങ്ങിനെയും പുനരാവിഷ്‌ക്കരിക്കണം എന്നൊരു മോഹം എന്റെ മനസ്സില്‍ കടന്നുകൂടിയിരിക്കുന്നു… അതിനു എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്. ഉത്രാടരാത്രി കണ്ടിട്ടുള്ള പ്രേക്ഷകര്‍ ആ ചിത്രത്തെപ്പറ്റിയുള്ള കഥ തന്തുവടക്കം നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന മെയിലിലേക്ക് അയച്ചു തരിക . ( vandv@yahoo.com ) അലോചിച്ചെഴുതാം എന്ന് ചിന്തിച്ചു ഉഴപ്പരുത് . ‘ആറിയ കഞ്ഞി പഴം കഞ്ഞി’ എന്നാണ് പ്രമാണം . കഴിവതും ഇന്നേക്ക് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ (അതായത് , ഓഗസ്റ്റ് 5 നു മുന്‍പായി ) കിട്ടിയാല്‍ പണി എളുപ്പമായി ….

ഇത് സംഭവിക്കുകയാണെങ്കില്‍ ഒരു പക്ഷെ ലോകത്തെ ആദ്യ അനുഭവമായിരിക്കും !ഒരു സംവിധായകന്‍ തന്റെ ആദ്യ സൃഷ്ടിയെ നീണ്ട 43 വര്‍ഷങ്ങള്‍ക്കു ശേഷം പുനരാവിഷ്‌ക്കരിക്കുന്നു …അപൂര്‍വ്വമായ , സാഹസികമായ ഈ സംരംഭത്തില്‍ എന്റെ കൂട്ടാളികളായി ഈ ചിത്രം അന്ന് കണ്ടിട്ടുള്ള പ്രേക്ഷകരുടെ ഓര്‍മ്മയുടെ ശകലങ്ങളെ ഞാന്‍ അവലംബിക്കുന്നു … അതോര്‍ക്കുമ്പോള്‍ തന്നെ ഞാന്‍ ഉത്രാടരാത്രി സംവിധാനം ചെയ്ത പ്രായത്തിലേക്കു തിരിച്ചു പോകുന്നു ..23 വയസ്സിലേക്കു ……എങ്ങനുണ്ട് ? എന്താ , എന്നോടൊപ്പം തുണയായി നില്‍ക്കില്ലേ ? എല്ലാവരും മുട്ടയില്‍ നിന്ന് ഓംലെറ്റ് ഉണ്ടാക്കുന്നു . ഇത്തവണ നമുക്ക് ഓംലെറ്റില്‍ നിന്നും മുട്ട ഉണ്ടാക്കാന്‍ ശ്രമിച്ചാലോ ? ഒരു ത്രില്ല് ഇല്ലേ ? അത് മതി …. that’s ALL your honour !

Karma News Network

Recent Posts

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

4 hours ago

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി…

4 hours ago

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം, കുട്ടികളടക്കം 24 മരണം,, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ട് .…

5 hours ago

ചൈന ഔട്ട് ,ലോകം കീഴടക്കാൻ ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു

ചൈനയെ പിന്തളളി ലോകം കീഴടക്കാൻ 'ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു. പുത്തൻ ടെക്നോളജിയുടെ ലോകത്ത്‌ ചടുല നീക്കവുമായി 'മെയ്ഡ് ഇൻ ഇന്ത്യ'…

5 hours ago

വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിർബന്ധിച്ചു,പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണി, കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ

കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിര്‍ബന്ധിച്ചു, പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയാണ് ഭര്‍ത്താവിനും ഇടനിലക്കാരനായ…

6 hours ago

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും- വെളിപ്പെടുത്തി സഹപ്രഭാരി

സുരേഷ്​ഗോപി ജയിച്ചാലും തോറ്റാലും ക്യാബിനറ്റ് മന്ത്രി സഹപ്രഭാരി ബി രാധാകൃഷ്ണമേനോൻ . കേരളത്തെ ചേർത്തുനിർത്തുന്ന ഒരു രീതിയാണ് എൻഡിഎ നേതൃത്വം…

7 hours ago