Premium

ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ രണ്ടാം വീട്

നരേന്ദ്ര മോദി ഭരിക്കുന്ന ദില്ലിയാണ്‌ എന്റെ രണ്ടാം വീട് എന്ന് പ്രഖ്യാപിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച്ച സപ്റ്റംബർ 5നു ഇന്ത്യയിലേക്ക് സന്ദർശനത്തിനു വരുന്നു, റഷ്യ-ഉക്രെയ്ൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവിടെ കുടുങ്ങിയ ബം​ഗ്ലാദേശുകാരെ രക്ഷിച്ചത് നരേന്ദ്ര മോദിയായിരുന്നു. താൻ മോദിയേ വിളിച്ച് അഭ്യർഥിച്ചു. തുടർന്ന് ഇന്ത്യൻ പതാക പാറിച്ച ബസിലും വാഹനത്തിലും ആയി ബംഗ്ളാദേശ്കാരേ രക്ഷിച്ചു. അനേകായിരം വരുന്ന ഞങ്ങളുടെ പൗരന്മാരുടെ ജീവൻ രക്ഷിച്ച നരേന്ദ്ര മോദിയോട് എങ്ങിനെയാണ്‌ നന്ദി പറയേണ്ടത് എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചോദിക്കുന്നു. ബംഗ്ളാദേശിൽ കോവിഡ് പകർച്ചവ്യാധി അതിവേഗം പടരുമ്പോൾ വാക്സിൻ തന്ന് സഹായിച്ചത് മറ്റാരും അല്ല. നരേന്ദ്ര മോദിയുടെ ഒറ്റ തീരുമാനവും നല്ല മനസും മാത്രം ആയിരുന്നു.അയൽ രാജ്യങ്ങൾക്ക് കോവിഡ് -19 വാക്സിനുകൾ നൽകിയ നരേന്ദ്ര മോദി സർക്കാരിന്റെ ആംഗ്യത്തെയും പ്രധാനമന്ത്രി ഹസീന പ്രശംസിച്ചു.

എന്തുകൊണ്ടാണ്‌ ഞാൻ ഇന്ത്യയേ എന്റെ രണ്ടാം വീടായി കാണുന്നത് എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറയുന്നു.. വികാരവിക്ഷോഭത്തിലൂടെ കടന്നുപോകുമ്പോഴും ഞാൻ വധിക്കപ്പെടും എന്ന സമയം വന്നപ്പോഴും എന്റെ ജീവൻ രക്ഷിച്ച മഹാ നഗരമാണ്‌ ദില്ലി. എനിക്ക് ദില്ലിയിൽ അഭയം തന്നത് ഇന്ത്യാണ്‌.എന്റെ സ്വന്തമ്രാജ്യമായ ബംഗ്ളാദേശിലേക്ക് പോകാൻ സാധിക്കാതെ വന്നപ്പോൾ ദില്ലിയിൽ എനിക്ക് അഭയം ലഭിച്ചു. ഇപ്പോഴത്തെ സന്ദർശനത്തിൽ അവൾക്ക് അവളുടെ രണ്ട് പഴയ സുഹൃത്തുക്കളെ നഷ്ടമാകും എന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറയുന്നു. തന്റെ സുഹൃത്തായ സുവ്ര മുഖർജിയും അവരുടെ ഭർത്താവായ പ്രണബ് മുഖർജിയും.സുവ്ര മുഖർജിയും അവളുടെ ഭർത്താവ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും എന്നെ ഒരുപാട് സഹായിച്ചു.1975 മുതൽ 1981 വരെ ഡൽഹിയിൽ രാഷ്ട്രീയ അഭയം പ്രാപിച്ചപ്പോൾ ഹസീനയ്ക്ക് കരയാൻ മുഖർജി ദമ്പതികൾ എനിക്ക് എല്ലാ സൗകര്യവും ചെയ്തിരുന്നു എന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓർമ്മിക്കുന്നു

ബംഗ്ലാദേശ് ജനസംഖ്യയുടെ 90 ശതമാനം പേർക്കും കോവിഡ് -19 വാക്സിനുകൾ നൽകിയതിൽ നരേന്ദ്ര മോദിയുടെ സഹായം നിർണ്ണായകമാണ്‌.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അവരുടെ പൗരന്മാരുടെ ഉന്നമനത്തിനായിരിക്കണം, അവർ പറഞ്ഞു. ഇന്ത്യസ്യുമായി എന്നും ആഴത്തിൽ ബന്ധം ഉള്ള രാജ്യമാണ്‌ ബംഗ്ളാദേശ്. മുമ്പ് ഈ രാജ്യം ഇന്ത്യയുടെ ഭാഗമായിരുന്നു. പിന്നീട് 1947ൽ മതത്തിന്റെ അടിസ്ഥാനത്തിൽ മുസ്ളീങ്ങൾ പാക്കിസ്ഥാൻ രാജ്യം സ്ഥാപിച്ച് വിഭജനം നറ്റത്തിയപ്പോൾ അന്ന് പാക്കിസ്ഥാന്റെ ഭാഗമായിരുന്നു ബംഗ്ളാദേശും. ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമായി 1600 കിലോമീറ്റർ അകലത്തിൽ പാകിസ്താൻ രണ്ട് ഭൂപ്രദേശങ്ങളിലായി കിടന്നു. തുടക്കത്തിൽത്തന്നെ ഇരുപ്രദേശങ്ങളും തമ്മിൽ കല്ലുകടിയായിരുന്നു. ഭാഷ, സംസ്കാരം, വംശീയത എന്നിങ്ങനെയെല്ലാക്കാര്യത്തിലും രണ്ട് പ്രദേശങ്ങളും ഭിന്നിച്ചുനിന്നു. ഇരുദേശങ്ങൾക്കിടയിലും കൂടി പൊതുവായ കാര്യം ഒന്നേയുണ്ടായിരുന്നുള്ളു- അത് ഇസ്ളാമിക മതം ആയിരുന്നു.1971 ഡിസംബർ 3-ന് മുതൽ നടന്ന ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യ പാക്കിസ്ഥാനെ നിശേഷം നിലമ്പരിശാക്കി. തുടർന്ന് ഇന്ത്യ ബമ്ളാദേശിൽ പാക്കിസ്ഥാനെതിരായി വൻ പ്രതിരോധം തീർത്തു. 1971 ഡിസംബർ 16-ന് പാകിസ്താൻ സേന കീഴടങ്ങി. ബമ്ളാദേശിൽ നിന്നും പാക്ക്സിഥാൻ സൈന്യത്തേ തുരത്തി ഇന്ത്യ ബംഗ്ലാദേശിനെ സ്വന്തന്ത്രമാക്കി, പാക്കിസ്ഥാനേ ഇന്ത്യ 1971ൽ വെട്ടിമുറിച്ച് രണ്ട് കഷണം ആക്കുകയായിരുന്നു.അങ്ങിയനാണ്‌ കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന രാജ്യമായി മാറിയത്

എന്നാൽ പാക്കിസ്ഥാനെ 1971ൽ നിശേഷം നിലമ്പരിശാക്കിയ ഇന്ത്യ അന്ന് മറന്ന് പോയ ഒരു സ്വന്തം കാര്യം ഉണ്ടായിരുന്നു., പാക്കിസ്ഥാൻ കൈയ്യേറിയ നമ്മുടെ കാശ്മീരിനെ തിരിച്ച് പിടിച്ചില്ല. അത് തിരിച്ച് പിടിക്കാതെ അന്ന് ബംഗ്ളാദേശിനെ സഹായിക്കാൻ പോവുകയായിരുന്നു. സ്വന്തം കാര്യം പോലും മറന്നായിരുന്നു ഇന്ത്യ അന്ന് ബംഗ്ളാദേശ് രൂപീകരിച്ചതും.ഇന്ത്യയും ബംഗ്ളാദേശുമായി വീണ്ടും ചില സാമ്യം ഉണ്ട്. അവിടെയും ദേശീയ മൃഗം കടുവയാണ്‌.ബംഗ്ലാദേശിന്റെ പടിഞ്ഞാറും വടക്കും കിഴക്കുമായി ചുറ്റപ്പെട്ട് ഇന്ത്യ കിടക്കുന്നു. തെക്കു കിഴക്കു ഭാഗത്തെ അതിർത്തി ബർമ്മയുമായി പങ്കിടുന്നു. തെക്കുഭാഗം ബംഗാൾ ഉൾക്കടലാണ്‌. ബംഗ്ലാദേശിന്റെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് 50 അടി മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Karma News Network

Recent Posts

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ്…

16 mins ago

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

45 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

1 hour ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago