topnews

നിരോധിത പ്ലാസ്റ്റിക്/നോൺ വോവൺ ഉൽപന്നങ്ങൾ പിടിച്ചെടുത്തു

നിരോധിത പ്ലാസ്റ്റിക്/നോൺ വോവൺ ഉൽപന്നങ്ങൾ പിടിച്ചെടുത്തു.തിരുവനന്തപുരം നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിലായിരുന്നു ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ചാല നോബിൾ എൻറർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്നും 47.8 കിലോ ഗ്രാം നിരോധിത തെർമ്മോകോൾ ഉൽപന്നങ്ങളും, 222 കിലോ ഗ്രാം നിരോധിത നോൺ വോവൺ ഉൽപന്നങ്ങളും, 176.9 കിലോ ഗ്രാം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടികൂടി.

തുടർന്ന് കുര്യാത്തി ഗവൺമെൻറ് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലാസ്റ്റോ ഏജൻസിയിൽ നിന്നും 5331 കിലോ പേപ്പർ കപ്പ്, 480 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗ്, 140 കിലോ ഗ്രാം നിരോധിത തെർമ്മോകോൾ, 230 കിലോ പ്ലാസ്റ്റിക് കപ്പ് എന്നിവ പിടികൂടി.

നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരോടൊപ്പം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ക്വാഡിൽ പങ്കെടുത്തു. നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Karma News Network

Recent Posts

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

23 mins ago

കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍, സംഭവം മൂലമറ്റത്ത്

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…

28 mins ago

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

1 hour ago

മാസപ്പടി കേസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…

1 hour ago

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…

2 hours ago

പണി നടക്കുന്നതിനിടെ കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.…

2 hours ago