Categories: mainstories

ആരാധകരെ ഞെട്ടിക്കാൻ ബിഗ് ബോസ് ഹൗസിൽ മോഹൻലാൽ എത്തിയത് കോടികൾ പ്രതിഫലം വാങ്ങി ;ഒന്നും രണ്ടുമല്ല,കേട്ടാല്‍ ഞെട്ടും

ഇന്ത്യയില്‍ പലതരത്തിലുള്ള റിയാലിറ്റി ഷോ കളും നടക്കാറുണ്ട്. അതില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു. ഹിന്ദിയില്‍ നിന്നുമായിരുന്നു ബിഗ് ബോസിന്റെ ആരംഭം. പിന്നീട് തെന്നിന്ത്യയില്‍ മലയാളം ഒഴികെ എല്ലാ ഭാഷകളിലേക്കും എത്തിയിരുന്നു. മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തി. സിനിമകളുടെ തിരക്കുകള്‍ക്കിടയിലും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പരിപാടിയുടെ ബഡ്ജറ്റ് 44 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. ആദ്യം ഷോയുടെ സെറ്റ് കൊച്ചിയിലിടാനാണ് പ്ലാന്‍ ചെയ്തിരുന്നത് എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് നടന്നില്ല പിന്നീട് മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. കൊച്ചിയിലെ സെറ്റിനായി 2-3 കോടി രൂപ നഷ്ടമായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി തടങ്ങി 16 സെലിബ്രിറ്റികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ആദ്യദിനം അതിഥികളെ മോഹന്‍ലാല്‍ പരിചയപ്പെടുത്തി.

‘ബിഗ് ബോസ്’ ഹൗസ് എന്ന് വിളിക്കപ്പെടുന്ന ഒരു വീട്ടില്‍ 100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഇവര്‍ താമസിക്കും. ഈ വീട് മുഴുവന്‍ ക്യാമറ നിരീക്ഷണത്തിലായിരിക്കും. മത്സരാര്‍ത്ഥികളുടെ ഓരോ ചലനങ്ങളും ക്യാമറയില്‍ പകര്‍ത്തിയശേഷം ടിവിയിലൂടെ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസിന്റെ കര്‍ശന നിയമാവലികളുണ്ട്. ഇത് അനുസരിച്ചായിരിക്കും ഹൗസിലെ പെരുമാറ്റചട്ടം. നിയമം തെറ്റിക്കുന്നവര്‍ക്ക് ശിക്ഷയും ബിഗ് ബോസ് വിധിക്കും.

ബ്രീട്ടിഷ് ഷോ ആയ സെലിബ്രിറ്റി ‘ബിഗ് ബ്രെദര്‍’ എന്ന പ്രോഗ്രാമിലൂടെയായിരുന്നു ബിഗ് ബോസിന്റെ വരവ്. ഇന്ത്യയില്‍ ആദ്യമായി ഹിന്ദിയിലായിരുന്നു പരിപാടി തുടങ്ങിയത്. ശില്‍പ്പ ഷെട്ടി മുതല്‍ അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ദത്ത്, ഫറാ ഖാന്‍ എന്നിവരാണ് ഹിന്ദിയില്‍ ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നത്.

നിലവില്‍ സല്‍മാന്‍ ഖാനാണ് ഹിന്ദി ബിഗ് ബോസിന്റെ അവതാരകന്‍. ഹിന്ദിയില്‍ പരിപാടി ഹിറ്റായതോടെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലേക്കും പരിപാടി എത്തി. തമിഴില്‍ കമല്‍ ഹാസന്‍, കന്നഡയില്‍ കിച്ചാ സുദീപ്, തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആര്‍, മറാത്തിയില്‍ മഹേഷ് മഞ്ചേക്കര്‍, ബംഗാളിയില്‍ മിഥുന്‍ ചക്രവര്‍ത്തി, എന്നിവരാണ് അവതാരകര്‍.

അവതാരകനായ ബിഗ് ബോസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. അതേ സമയം ബിഗ് ബോസിന്റെ ശബ്ദം മാത്രമേ ഇവരിലേക്ക് എത്തുകയുള്ളു. പ്രോഗ്രാം തുടങ്ങി ഓരോ ആഴ്ച കഴിയുമ്പോഴും ഓരോരുത്തരെ പുറത്താക്കും. ഔട്ട് ആവുന്ന മത്സരാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് മത്സരാര്‍ത്ഥികളില്‍ നിന്നും തന്നെയുള്ള രഹസ്യ വോട്ടിംഗ് വഴിയാണ്. അങ്ങനെ വരുന്നവരെ പബ്ലിക് വോട്ടിംഗ് വഴി പുറത്താക്കുന്നത് ജനങ്ങളാണ്.

പ്രേക്ഷകര്‍ മൊബൈല്‍ സന്ദേശം വഴി വോട്ട് ചെയ്യുകയും വേണം. കൂടുതല്‍ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ വീട്ടില്‍ (മത്സരത്തില്‍) നിലനിര്‍ത്തുകയും, കുറഞ്ഞ വോട്ട് ലഭിച്ച മത്സരാര്‍ത്ഥിയെ പുറത്താക്കുകയും ചെയ്യുന്നു. ഇങ്ങനെ അവസാനം വരെ പുറത്താവാതെ നില്‍ക്കുന്ന മൂന്ന് പേരില്‍ നിന്നും ഒരു മത്സരാര്‍ത്ഥിയാണ് വിജയിയാവുന്നത്. വിജയിച്ച വ്യക്തിക്ക് വലിയ തുക സമ്മാനമയി നല്‍കുകയും ചെയ്യുന്നു.

പതിനാറ് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരിച്ച് പലതരം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആഴ്ചതോറും വ്യതസ്തങ്ങളായ നിരവധി ജോലികള്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കുകയും ഈ ജോലികള്‍ വൃത്തിയായും, നിശ്ചിത സമയപരിധിക്കുള്ളിലും മത്സരാര്‍ത്ഥികള്‍ ചെയ്ത് തീര്‍ക്കണം. ബിഗ് ബോസിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള തക്കതായ ശിക്ഷയും കൊടുക്കുന്നതായിരിക്കും.

അതേ സമയം പരിപാടിയില്‍ കാണിക്കുന്ന ഓരോ കാര്യങ്ങളും അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ്. ഓടാനും ഒളിക്കാനും കഴിയാതെ.. സ്വാകര്യതയ്ക്ക് ഇടനൽകാതെ… ടോയ്ലെറ്റ് ഒഴികെ ബാക്കി എല്ലായിടത്തുമായി 60 റോബോട്ടിക് ആന്‍ഡ് മാന്‍ഡ് ക്യാമറകളിലൂടെ എല്ലാവരെയും നിരീക്ഷിച്ച് കൊണ്ടിരിക്കും. രാവിലെ ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം സംസാരിക്കുന്നതും പ്രവര്‍ത്തികളുമെല്ലാം മത്സരത്തിന്റെ വിജയത്തിന് നിര്‍ണായകമായി മാറുകയും ചെയ്യും.

Karma News Network

Recent Posts

പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, എനിക്ക് എന്റെ അമ്മയെ കാണാനോ, ഒന്ന് മിണ്ടാനോ കഴിയില്ല- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം…

6 mins ago

96 മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടി 1,717 സ്ഥാനാർഥികൾ

പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുന്നത്. നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ…

35 mins ago

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

9 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

10 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

10 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

10 hours ago