Categories: mainstories

ജെസ്‌നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തില്‍; സര്‍ക്കാരിനെതിരെ ജെസ്‌നയുടെ കുടുംബം

കോട്ടയം: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജെസ്‌നയുടെ സഹോദരന്‍ ജെയ്സ്. ജെസ്‌നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജെയ്‌സ് ചോദിക്കുന്നു. കുടുംബത്തിന് നേരെ വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നു. അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമെന്നും ജെയ്‌സ് ആരോപിച്ചു.

അതേസമയം, ആദ്യ ഘട്ടത്തിൽ കേസന്വേഷിച്ചവർ ഗൗരവം കൊടുക്കാത്തതാണു ജെസ്നാ തിരോധാന കേസിന്റെ ഉത്തരം അനന്തമായി നീളാൻ കാരണമെന്നു ജെസ്നയുടെ കോളജിലെ അധ്യാപകൻ മെൻഡൽ ജോസ് പറഞ്ഞു. തുടക്കം മുതൽ അർഹമായ പരിഗണന നൽകിയെങ്കിൽ തെളിവുകൾ നശിക്കാൻ ഇടയാവില്ലായിരുന്നു. ജെസ്നയും ആൺ സുഹൃത്തും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിനെക്കുറിച്ചു കൂടുതലായി അറിയില്ലെന്നും അധ്യാപകൻ പറഞ്ഞു.

ജെസ്നയെ കാണാതായത് മാര്‍ച്ച് 22നാണ്. അപ്പോൾതന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിനാണു പൊലീസ് ക്യാംപസിൽ വരുന്നത്. ഇതിൽനിന്നു മനസ്സിലാകുന്നതു പൊലീസ് ആദ്യഘട്ടത്തിൽ വേണ്ട ജാഗ്രത പുലർത്തിയില്ലെന്നാണെന്നും അധ്യാപകൻ പറഞ്ഞു. ജെസ്ന പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയ വിദ്യാർഥിയാണ്. അങ്ങനെയൊരു കുട്ടി ഈ നാട്ടിൽനിന്ന് അപ്രത്യക്ഷയായി എന്ന കാര്യം വിശ്വസിക്കാനാകുന്നില്ല. ജെസ്നയുടെ ആൺ സുഹൃത്തിനെ സംബന്ധിച്ചു ചില ആക്ഷേപങ്ങൾ കേട്ടു. എന്നാൽ ആ വിദ്യാർഥിയും ക്യാംപസിൽ വളരെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നയാളാണെന്നും മെൻഡൽ ജോസ് പറഞ്ഞു.

കേസ് അന്വേഷണം തുടരുകയാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ കാട്ടിലും കടലിലും മറ്റും അന്വേഷിച്ച് നടന്നാല്‍ പോരാ. അന്വേഷണം കൃതമായ സൂചനകളിലേക്ക് നീങ്ങണമെന്ന് പറഞ്ഞ കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു

കേസുമായി ബന്ധപ്പെട്ട് ജെസ്‌നയുടെ അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് ദൃശ്യം മോഡല്‍ പരിശോധന നടത്തിയിരുന്നു. ജെസ്‌നയുടെ ഫോണ്‍വിവരങ്ങളും പരിശോധിച്ചു. ജെസ്‌ന അവസാനമായി മൊബൈല്‍ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞിട്ടുണ്ട്. ജെസ്‌നയുടെ വീട്ടില്‍നിന്നു രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയതിന്മേലും അന്വേഷണം നടത്തുമെന്നു പത്തനംതിട്ട എസ്പി ടി. നാരായണന്‍ പറഞ്ഞു. സൈബര്‍ – ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്.

Karma News Network

Recent Posts

എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം, പുറത്തുവരുന്ന വീഡിയോകൾ എഡിറ്റ് ചെയ്തത് – സ്വാതി മാലിവാൾ

ന്യൂഡൽ​ഹി : എഎപി പുറത്തുവിട്ട സിസിടിവി ദൃശ്യത്തിൽ കൃത്രിമത്വം കാണിച്ചുവെന്ന് രാജ്യസഭാ എംപി സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ പിഎ…

1 min ago

അപ്പിയിടാൻ സ്ഥലമില്ലാതെ കമ്മികൾ കുഴങ്ങി, സോളാർ സമരം പെട്ടന്ന് നിർത്തിയതിന്റെ കാരണം പറഞ്ഞ് ടിപി സെൻകുമാർ

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലോടെ വീണ്ടും ചർച്ചയായ സോളാർ സമരം പെട്ടന്ന് തീരാൻ കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണ്…

18 mins ago

പരപുരുഷ ബന്ധമുണ്ടെന്ന സംശയം, ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ടിട്ട് യുവാവ്

മുംബയ് : ഭാര്യയുടെ ജനനേന്ദ്രിയം തുളച്ച് പൂട്ട് സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. യുവതിക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയമാണ് യുവതിനെ…

29 mins ago

ഗര്‍ഭസ്ഥ ശിശു ഉറങ്ങുകയാണെന്ന് പറഞ്ഞ് ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി

തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ക്കെതിരെ ആരോപണവുമായി കുടുംബം. ഗര്‍ഭസ്ഥ ശിശുവിന്…

44 mins ago

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

48 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

1 hour ago