ഇന്ത്യന്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. പല ഭാഷകളില്‍ ഷോ നടക്കുന്നുണ്ട്. കമല്‍ ഹാസനാണ് തമിഴ് ഷോ അവതരിപ്പിക്കുന്നത്. അഞ്ചാം സീസണ് ആണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. രാജു ആണ് വിജയി. പ്രിയങ്കയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇപ്പോള്‍ തന്റെ സ്വാകാര്യ ജീവിതം ഷോയില്‍ പറയാഞ്ഞത് എന്തെന്ന് പറയുകയാണ് പ്രിയങ്ക.
സാധാരണഗതില്‍ കുടുംബത്തെ കുറിച്ചും മറ്റും മത്സരാര്‍ത്ഥികള്‍ വെളിപ്പെടുത്താറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ കുടുംബജീവിതം പങ്കുവെച്ചിരുന്നില്ല. ഇത് ഷോയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. താന്‍ വിവാഹമോചിതയായെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുടുംബജീവിതം പുങ്കുവെയ്ക്കാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നു. മനപ്പൂര്‍വ്വമായിരുന്നു ഇക്കാര്യം മറച്ച് വെച്ചത്
തമിഴ് ബിഗ്ഗ് ബോസ് സീസണ് 5 റിയാലിറ്റി ഷോയുടെ കണ്‍സോള്‍ മാനേജര്‍മാരില്‍ ഒരാളായിരുന്നു തന്റെ ഭര്‍ത്താവ് പ്രവീണ്‍. ബിഗ് ബോസ് നിയമപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് ആള്‍ക്കാള്‍ ഷോയുടെ ഭാഗമാണെങ്കില്‍ അത് വെളിപ്പെടുത്താന്‍ പാടില്ല. ഈ കാരണം കൊണ്ടാണ് ഭര്‍ത്താവിനെ കുറിച്ച് യാതൊരു കാര്യവും ഷോയില്‍ വെളിപ്പെടുത്താതിരുന്നത്.
എന്നാല്‍ ഒരു എപ്പിസോഡില്‍ അടുക്കളയില്‍ വച്ച് പ്രിയങ്ക കണ്‍സോള്‍ മാനേജരെ ട്രോള്‍ ചെയ്തിട്ടുണ്ടായിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു കളിയാക്കിയത്. അതിന്റെ പൊരുളും പ്രിയങ്ക ഫാന്‍സിന് ഇപ്പോഴാണ് ബോധ്യമാവുന്നത്.
കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…
ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…
ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…
സമരം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…
ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്റേതാണ് കണ്ടെത്തല്‍.…
തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…