kerala

കൊവിഡ്: ചാലിശ്ശേരി പൊലീസ് സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു

ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ കോവിഡ് വ്യാപനം അതിതീവ്രമായി. നിലവിൽ സ്റ്റേഷനിലെ 10 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ 7 ഉദ്യോഗസ്ഥർക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്.

അതേസമയം സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ് വ്യാപനത്തിൽ പൊലീസ് മേധാവിക്ക് പൊലീസ് അസോസിയേഷൻ ഇന്നലെ കത്തയച്ചു. കൊവിഡ് വ്യാപനം ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അടിയന്ത്ര ഘട്ടങ്ങളിൽ ഒഴികെ വാഹന പരിശോധന ഒഴിവാക്കണണെന്നും പൊതുജനങ്ങൾ പരാതികൾ പരമാവധി ഓൺലൈൻ വഴി സമർപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ‍് ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ ഇടപെടൽ. ​ഗർഭിണികളും, രണ്ട് വയസിൽ താഴെയുള്ള കുട്ടികളുള്ള വനിതാ പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും പൊലീസ് അസോസിയേഷൻ അയച്ച കത്തിൽ പറയുന്നു. ​ഗുരുതര രോ​ഗമുള്ളവരെ ഡ്യൂട്ടിക്ക് നിയോ​ഗിക്കരുതെന്നും അടിയന്തര സ്വഭാവമില്ലാത്ത സ്ക്വാഡിലുള്ളവരെ സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോ​ഗിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.

Karma News Editorial

Recent Posts

കൊലക്കേസ് പ്രതി പോലീസിനെ കണ്ട് ഓടി, വീണത് കിണറ്റിൽ, ഒടുവിൽ പുറത്തെടുത്ത് അറസ്റ്റ്

ചേര്‍പ്പ് : പോലീസിനെ കണ്ട് ഓടിയ കിണറ്റിൽ വീണ കൊലക്കേസ് പ്രതി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ…

4 mins ago

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി, മകൻ കസ്റ്റഡിയിൽ, സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം : വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരില്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്.…

34 mins ago

മമ്മൂട്ടിക്ക എയറിൽ ! തീവ്ര സുഡാപ്പികൾക്ക് കൈ കൊടുത്തപ്പോൾ മെഗാസ്റ്റാറിന് കൈ പൊള്ളി !

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രം വിവാദത്തിലേക്ക്. സംഭവം എന്താണെന്നു വെച്ചാൽ മമ്മൂട്ടിയുടെ ഉള്ളിലും അല്പം സുഡാപ്പിസം…

56 mins ago

എയർ ഇന്ത്യാ സമരത്തിനിടെ പൊലിഞ്ഞ ജീവൻ, അവസാനമായി ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് മടങ്ങി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

1 hour ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

2 hours ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

2 hours ago