കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും തുറുന്ന് പറയാഞ്ഞത് അതുകൊണ്ട്, പ്രിയങ്ക

ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. പല ഭാഷകളില്‍ ഷോ നടക്കുന്നുണ്ട്. കമല്‍ ഹാസനാണ് തമിഴ് ഷോ അവതരിപ്പിക്കുന്നത്. അഞ്ചാം സീസണ്‍ ആണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. രാജു ആണ് വിജയി. പ്രിയങ്കയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇപ്പോള്‍ തന്റെ സ്വാകാര്യ ജീവിതം ഷോയില്‍ പറയാഞ്ഞത് എന്തെന്ന് പറയുകയാണ് പ്രിയങ്ക.

സാധാരണഗതില്‍ കുടുംബത്തെ കുറിച്ചും മറ്റും മത്സരാര്‍ത്ഥികള്‍ വെളിപ്പെടുത്താറുണ്ട്. എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ കുടുംബജീവിതം പങ്കുവെച്ചിരുന്നില്ല. ഇത് ഷോയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. താന്‍ വിവാഹമോചിതയായെന്ന് വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുടുംബജീവിതം പുങ്കുവെയ്ക്കാതിരുന്നതിന്റെ യഥാര്‍ത്ഥ കാരണം മറ്റൊന്നായിരുന്നു. മനപ്പൂര്‍വ്വമായിരുന്നു ഇക്കാര്യം മറച്ച് വെച്ചത്

തമിഴ് ബിഗ്ഗ് ബോസ് സീസണ്‍ 5 റിയാലിറ്റി ഷോയുടെ കണ്‍സോള്‍ മാനേജര്‍മാരില്‍ ഒരാളായിരുന്നു തന്റെ ഭര്‍ത്താവ് പ്രവീണ്‍. ബിഗ് ബോസ് നിയമപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് ആള്‍ക്കാള്‍ ഷോയുടെ ഭാഗമാണെങ്കില്‍ അത് വെളിപ്പെടുത്താന്‍ പാടില്ല. ഈ കാരണം കൊണ്ടാണ് ഭര്‍ത്താവിനെ കുറിച്ച് യാതൊരു കാര്യവും ഷോയില്‍ വെളിപ്പെടുത്താതിരുന്നത്.

എന്നാല്‍ ഒരു എപ്പിസോഡില്‍ അടുക്കളയില്‍ വച്ച് പ്രിയങ്ക കണ്‍സോള്‍ മാനേജരെ ട്രോള്‍ ചെയ്തിട്ടുണ്ടായിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു കളിയാക്കിയത്. അതിന്റെ പൊരുളും പ്രിയങ്ക ഫാന്‍സിന് ഇപ്പോഴാണ് ബോധ്യമാവുന്നത്.