entertainment

തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്

ചിപ്പി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പരമ്പരായാണ് സാന്ത്വനം . അമ്മ മനസ്സിൻ്റെ കരുതലുമായി ഒരു ഏടത്തിയമ്മ എന്ന വിശേഷണത്തോടെയാണ് മിനിസ്ക്രീൻ സീരിയൽ പ്രേക്ഷകരിലേക്ക് ചിപ്പിയെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവാണ് നായകനായി എത്തുന്നത് ശാസിച്ചും സ്നേഹിച്ചും ഒരച്ഛൻ്റെ വാത്സല്യം നൽകി ഒരു ഏട്ടൻ എന്ന വിശേഷണത്തോടെയാണ് രാജീവിന്റെ കഥാപാത്രം എത്തുന്നത്. ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്ക്രീനിലെത്തുന്നത്. കുടുംബബന്ധങ്ങളുടെ തീവ്രതയും ഇഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോർത്തിണക്കിയ ഒരു കുടുബ പരമ്പരയാണ് സാന്ത്വനം. പരമ്പരയുടെ പുതിയ എപ്പിസോഡുകൾക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കാറുളളത്.

സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജേഷ് അവണൂർ ആണ്. ബിജേഷ് പങ്ക് വച്ച വാക്കുകൾ ആണ് വൈറൽ ആകുന്നത്.’തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്. എന്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ’, എന്ന് പറഞ്ഞുകൊണ്ട് ബിജേഷ് പങ്കിട്ട വീഡിയോ വൈറലായി

ഇന്നലെ night കുത്തിയിരുന്ന് കുറച്ചു ഫ്രണ്ട്സ് നു birthday വിഷസ് ഒക്കെ അറിയിച്ചു.കാലത്ത് പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിൽ പോയപ്പോൾ അവിടെ തിരക്കിട്ടു ഭക്ഷണം തയ്യാറാക്കുന്ന അനിയത്തിയോട് (അമ്മാവന് വയ്യാത്തത് കൊണ്ട് അമ്മ കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ ആണ്… ഇടയ്ക്കിടെ ഞാനും പോകും. അത് കൊണ്ടും, അച്ഛൻ മരിച്ചിട്ടു കുറച്ചു ദിവസങ്ങൾ മാത്രമായതു കൊണ്ടും… അനിയത്തിയാണ് ഇപ്പോൾ വീട്ടിൽ വന്നു നിന്നു എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്റെ അമ്മയെ പോലെ തന്നെ നല്ല കൈപ്പുണ്യം ഉള്ള കുക്ക് കൂടിയാണ് അവൾ )ഭക്ഷണം ആകാൻ നേരം വൈകിയല്ലോ എന്നും പറഞ്ഞു അൽപ്പം ദേഷ്യപ്പെട്ടിട്ടു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ… അനിയത്തീടെ മകൻ മാനവ് അനിയത്തിയെ birthday വിഷ് ചെയ്യുന്നു.

ഇന്ന് പിറന്നാൾ ആണോ നിന്റെ..?എന്ന് അനിയത്തിയോട് ചോദിച്ചപ്പോൾ ഭക്ഷണം തയ്യാറാക്കുന്ന തിരക്കിൽ അവൾ അതെ എന്ന മട്ടിൽ ഒന്ന് ചിരിച്ചും കൊണ്ട് തലയാട്ടി…കണ്ണിലെവിടെയോ മിന്നി മാഞ്ഞ കണ്ണുനീർക്കണം എന്നെ കാണാതെ ഒളിപ്പിച്ചു.തിരക്ക് നടിക്കുന്ന ഈ ജീവിതത്തിൽ സ്വന്തം വീട്ടിൽ ഉള്ളവരുടെ ചെറിയ സന്തോഷങ്ങൾ പോലും കാണാൻ കഴിയാത്തിനു മാപ്പ്.എന്റെ അനിയത്തിക്കുട്ടിക്ക് ഒരായിരം പിറന്നാൾ ആശംസകൾ

Karma News Network

Recent Posts

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

22 mins ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

58 mins ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

1 hour ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

2 hours ago

അനർഥങ്ങൾ! ഭദ്രകാളിയേ വീണ്ടും കുടിയിരുത്തിയ ഗ്രാമം

തിരുവനന്തപുരം: കരിച്ചൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു ഒരു ക്ഷേത്രം. ഭദ്രകാളി…

2 hours ago

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചു പണി, ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചു പണി. കെഎസ്ആര്‍ടിസി മുന്‍ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചു. ഗതാഗത വകുപ്പ്…

3 hours ago