കുട ചൂടി കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ഹേമമാലിനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളെല്ലാം ട്രോളര്‍മാരുടെ ലിസ്റ്റിലുണ്ട്. അത്തരത്തിലുള്ള കോപ്രായങ്ങളും സ്ഥാനാര്‍ത്ഥികള്‍ കാണിക്കുന്നുണ്ടല്ലോ? ഇത്തവണ നടി ഹേമാമാലിനിയാണ് പരിഹാസത്തിന് കഥാപാത്രമായത്. കഴിഞ്ഞ ദിവസം കൈയ്യില്‍ കൊയ്ത്തരിവാളുമായിട്ടാണ് ഹേമാമാലിനി പാടത്തിറങ്ങിയത്. ഇത്തവണ ആഡംബര കാറായ എസ്യുവിന്റെ സണ്‍റൂഫില്‍ ഇരുന്നാണ് പ്രകടനം.

ഈ ചൂടില്‍ താരത്തിന്റെ സൗന്ദര്യം പോകുമെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. കുട ചൂടി കൊടുക്കാന്‍ ആളുള്ളതു കൊണ്ട് കുഴപ്പമില്ല. പ്രചരണം അങ്ങനെയങ്ങ് കൊഴുക്കട്ടെ… പരിഹാസം ഇങ്ങനെ പോകുന്നു. കൈയില്‍ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും പിടിച്ചായിരുന്നു പ്രചാരണം.

നിറയെ റോസാപൂക്കളാല്‍ അലങ്കരിച്ച കാറിന്റെ സണ്‍റൂഫില്‍ നിന്നാണ് പ്രസംഗം. ഉത്തര്‍പ്രദേശിലെ മഥുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇക്കുറിയും ഹേമ മാലിനി ജനവിധി തേടുന്നത്. 2014-ല്‍ ഗ്രാമീണ മേഖലയായ മഥുരയില്‍ രാഷ്ട്രീയ ലോക് ദള്‍ സ്ഥാനാര്‍ത്ഥി ജയന്ത് സിന്‍ഹയ്ക്കെതിരേ മത്സരിച്ചാണ് ഹേമ മാലിനി ജയിച്ചത്. മൂന്ന് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു വിജയം. എംപി ആയതിനുശേഷം 250 തവണ മഥുര ലോക്സഭാ മണ്ഡലം സന്ദര്‍ശിച്ചതായി ഹേമ മാലിനി അവകാശപ്പെട്ടു.

മഥുരയില്‍ താന്‍ ചെയ്തതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റാരും തന്നെ ചെയ്തിട്ടില്ല. റോഡ് നിര്‍മാണത്തിനായി കോടികളാണ് ചെലവഴിച്ചത്. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് തീര്‍ത്തും സാധ്യമായ കാര്യമല്ല. ജനങ്ങള്‍ കഷ്ടത അനുഭവിക്കുന്നത് കാണുമ്പോള്‍ കണ്ണുകള്‍ നിറയുമെന്നും ഹേമ മാലിനി പറഞ്ഞു.

Karma News Editorial

Recent Posts

പ്രണയപ്പകയിൽ കൊലപാതകം, പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

കണ്ണൂർ∙ പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന്…

13 mins ago

വീണ്ടും ഡോക്ടർക്ക് മർദ്ദനം, രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി ഡോക്ടറോട് അസഭ്യം പറയുകയും, മുഖത്തടിച്ചതായും പരാതി

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർക്ക് മർദ്ദനം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടിഡോക്ടറെ അസഭ്യം പറയുകയും മുഖത്തടിച്ചതായും പരാതി. ഇന്നലെ രാത്രി…

48 mins ago

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

1 hour ago

ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല, അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി…

2 hours ago

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്…

2 hours ago