Categories: keralatopnewstrending

പോരാട്ടം തെരഞ്ഞെടുപ്പ് ഗോദയില്‍ മാത്രം; ബെന്നി ബെഹന്നാനെ ഇന്നസെന്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു. ബന്ധുക്കളോടും ഡോക്ടര്‍മാരോടും അദ്ദേഹത്തിന്റെ രോഗവിവരത്തെക്കുറിച്ച് ആരാഞ്ഞ ശേഷമാണ് ഇന്നസെന്റ് ആശുപത്രി വിട്ടത്.

ബെന്നിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും അദ്ദേഹത്തിന് എത്രയും വേഗം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ കഴിയട്ടെ എന്നും ഇന്നസെന്റ് ആശംസിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് ബെന്നി ബെഹനാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ കഴിഞ്ഞു വരുന്ന ബെന്നിയെ ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണെന്നും 48 മണിക്കൂര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഒരാഴ്ചയോളം വിശ്ര?മം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Karma News Editorial

Recent Posts

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

5 seconds ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

43 mins ago

ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ വീണ് കുഞ്ഞ്, രക്ഷകരായി യുവാക്കൾ

ചെന്നൈ : കെട്ടിടത്തിൽ നിന്ന് താഴെ വീണ പിഞ്ചുകുഞ്ഞ് ഫ്ളാറ്റിന്‍റെ മേൽക്കൂരയിൽ തങ്ങി നിന്നു. കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച…

50 mins ago

ബസും ‍ട്രക്കും കൂട്ടിയിടിച്ച് അപകടം, 13 പേർക്ക് ​ഗുരുതര പരിക്ക്

ഷിംല : ബസുമായി ട്രക്ക് കൂട്ടിയിടിച്ച് 13 പേർക്ക് ​ഗുരുതര പരിക്ക്. ഷിംലയിൽ വച്ചാണ് അപകടമുണ്ടായത്. വിനോദസഞ്ചാരികളുടെ ബസുമായി ട്രക്ക്…

1 hour ago

തന്തക്ക് പിറന്നവളാണ്‌, മദനി ഭീഷണിപ്പെടുത്തിയിട്ട് പേടിച്ചില്ല, പിന്നല്ലേ ഗോകുലം ഗോപാലൻ- ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം : തനിക്കെതിരെ ഗോകുലം ഗോപാലൻ നടത്തുന്ന നീക്കങ്ങളിൽ ഭയമില്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഒറ്റ തവണയേ മരണം…

2 hours ago

വൈദ്യുതി ഉപയോഗം താങ്ങാവുന്നതിനും അപ്പുറം, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. പീക്ക് ടൈമിലാണ് വൈദ്യുതി സർവ്വകാല റെക്കോർഡിലെത്തിയത്.5,608 മെഗാവാട്ടിലേക്കാണ്…

2 hours ago