Categories: kerala

ബിജെപിക്ക് ഒളിക്കാനോ ഭയക്കാനോ ഒന്നും ഇല്ല; അദാനി വിവാദത്തിൽ പ്രതികരിച്ച് അമിത്ഷാ

ന്യൂഡൽഹി. അദാനി വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിന് ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അമിത് ഷാ പറഞ്ഞു. തങ്ങൾ ചങ്ങാത്ത മുതലാളിത്തത്തിന്റെ ആൾക്കാരാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും രാജ്യത്തെ അടിസ്ഥാന വർഗത്തിന് വേണ്ടി ഏറ്റവുമധികം പ്രവർത്തനം നടത്തിയത് ബിജെപി സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനി വിഷയത്തിൽ ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് പ്രതികരിക്കുന്നത്. നേരത്തെ പാർലമെന്റിൽ പ്രതിപക്ഷം ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തിയെങ്കിലും പ്രധാനമന്ത്രി അദാനിയിൽ മാത്രം മറുപടി നൽകിയിരുന്നില്ല. മോദിക്കെതിരേ പാർലമെന്റിൽ രാഹുൽ ഗാന്ധിയും മല്ലികാർജുന ഖാർഗെയും നടത്തിയ പരമാർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കിയതിനേയും അദ്ദേഹം ന്യായീകരിച്ചു.

കോൺഗ്രസ് എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് ആദ്യ സംഭവമല്ലെന്നും സഭയിൽ സഭ്യമായ ഭാഷയിൽ പ്രതികരിക്കണമെന്നും അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Karma News Network

Recent Posts

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

4 mins ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

37 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

1 hour ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

2 hours ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

3 hours ago