Categories: national

ബുദ്ധിജീവികളെ വെടിവച്ചു കൊല്ലാൻ ഉത്തരവിടും.

ബുദ്ധിജീവികളെ വെടിവച്ചു കൊല്ലാൻ ഉത്തരവിടും. ബുദ്ധിജീവികൾ ഭീഷണിയെന്ന് ബിജെപി. സൈന്യത്തിനെതിരെ മുദ്രാവാക്യം ഉയർത്തുന്നു.

ബുദ്ധിജീവികൾ രാജ്യത്തിനു ഭീഷണിയാണെന്ന് ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ. ബുദ്ധിജീവി ചമയുന്നവർ നികുതിപ്പണംകൊണ്ടുള്ള എല്ലാ സൗകര്യങ്ങളും രാജ്യത്ത് അനുഭവിക്കുന്നു. എന്നിട്ട് ഇന്ത്യൻ സൈന്യത്തിനെതിരെ മുദ്രാവാക്യം ഉയർത്തുന്നതായും ബസന്ത് ഗൗഡ പറയുന്നു.താൻ ആഭ്യന്തരമന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവച്ചു കൊല്ലാൻ ഉത്തരവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുസ്ലീങ്ങളെ സഹായിക്കരുതെന്ന മറ്റൊരു വിവാദ പ്രസ്താവനയും അടുത്തിടെ ഇദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ബിജാപുരില്‍ തന്നെ വിജയപ്പിച്ചത് ഹിന്ദുക്കളാണ്. തനിക്ക് വോട്ടുചെയ്യാന്‍ മുസ്ലീങ്ങളോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഹിന്ദുക്കളിലാണ് വിശ്വാസം. അവര്‍ തനിക്കായി വോട്ടു ചെയ്യും. തന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ച ഹിന്ദു സമൂഹത്തിനായി പ്രവര്‍ത്തിക്കും.മുസ്ലീങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കരുതെന്നും ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു അദ്ദേഹത്തിൻറെ വിവാദ പ്രസ്താവന.ബുര്‍ഖയും തൊപ്പിയും ധരിച്ച ആരും തന്‍റെ ഓഫീസില്‍ എത്താന്‍ പാടില്ലെന്ന മുന്നറിയറിപ്പും ജീവനക്കാര്‍ക്ക് നൽകിയിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദിയൂരപ്പയുമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ബസനഗൗഡ.വാജ്‌പേയി സര്‍ക്കാരില്‍ 2002 മുതല്‍ 2004 വരെ സഹമന്ത്രിയായിരുന്നു. ടെക്‌സ്‌റ്റൈല്‍ റെയില്‍ വേ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്.2010 ൽ ബിജെപിയിൽ നിന്നു പുറത്താക്കുകയും ജനതാദളിൽ ചേരുകയും ചെയ്തു. പിന്നീട് ജെഡി (എസ്) വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു. 2013 ൽ വീണ്ടും ബി.ജെ.പിയിൽ ചേർന്നു.

Karma News Editorial

Recent Posts

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. ആകെ രേഖപ്പെടുത്തിയത് 60% പോളിങ്. കഴിഞ്ഞ തവണ ആകെ…

2 hours ago

നിയമന കുംഭകോണത്തില്‍ മമത പെട്ടു, ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല, രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

കൊൽക്കത്ത: നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ലെന്നും ഇത് വഞ്ചനയാണെന്നും…

3 hours ago

റഹീമിന്റെ 34കോടി രൂപ എന്തു ചെയ്തു, എവിടെ? ബോച്ചേയോട് നുസ്രത്ത് ജഹാൻ

റിയാദിൽ തൂക്കിക്കൊല്ലാൻ വിധിച്ച അബ്ദുൾ റഹീമിന് വേണ്ട് പിരിച്ചെടുത്ത് 34 കോടി രൂപ ചർച്ചയാകുമ്പോൾ ​ഗൾഫി രാജ്യങ്ങളിലെ പണപ്പിരിവിന്റെ നിയമവശങ്ങൾ…

3 hours ago

ഭീകരന്മാർക്കെതിരേ ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു

ഫ്രാൻസിൽ ഹിന്ദുമതം പഠിപ്പിക്കുന്നു. ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാൻ ഫ്രാൻസിൽ പരസ്യമായ ക്ളാസുകൾ...എല്ലാം ഫ്രാൻസ് സർക്കാരിന്റെ അനുമതിയോടെ. ഫ്രാൻസിൽ…

4 hours ago

രാജാവായി നടന്ന നെടുംപറമ്പിൽ രാജു ജയിലിലേക്ക്, ഒപ്പം ഭാര്യയും 2മക്കളും

നാട്ടുകാരേ പറ്റിച്ച മറ്റൊരു സഹസ്ര കോടീശ്വരൻ കൂടി അറസ്റ്റിൽ. കേരളത്തിൽ തകർന്നത് 500കോടിയിലേറെ ഇടപാടുകൾ നടത്തിയ നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ്…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ബം​ഗാളിലെ ബൂത്തുകളിൽ തൃണമൂൽ ​പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി പരാതി. ബിജെപി സ്ഥാനാർത്ഥികളെ ബൂത്തുകളിൽ കയറ്റാൻ…

6 hours ago