തൃശ്ശൂര്‍:അച്ഛനോടൊപ്പം പ്രഭാത സവാരിക്ക് ഇറങ്ങിയ 15കാരനെ കാണാതായി.ഒടുവില്‍ ഈ 15കാരനെ കണ്ടെത്തിയത് തൃശൂരില്‍ നിന്നുമാണ്.തിരുവനന്തപുരത്ത് നിന്നുമാണ് കുട്ടിയെ കാണാതായത്.അച്ഛന് നടക്കുമ്പോള്‍ ഞാന്‍ ഓടും,ഞാന്‍ നടക്കുമ്പോള്‍ അച്ഛന് ഓടണം,ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അച്ഛനും മകനും പ്രഭാത സവാരിക്ക് ഇറങ്ങിയത്.തിരുവനന്തപുരം വട്ടപ്പാറയ്ക്ക് അടുത്ത് ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
പ്രഭാത സവാരിക്ക് ഉണ്ടാക്കിയ നിബന്ധന അച്ഛന് നടപ്പാക്കിയെങ്കിലും മകന് അച്ഛനെ പറ്റിച്ച് മുങ്ങുകയായിരുന്നു.മകനെ കാണാതായെങ്കിലും വീട്ടില്‍ എത്തിക്കാണും എന്ന് കരുതി പിതാവ് നടന്ന് വീട്ടില്‍ എത്തി.എന്നാല്‍ അപ്പോഴാണ് മകന് എത്തിയിട്ടില്ലെന്ന കാര്യം പിതാവന് അറിയുന്നത്.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.ഇതിനിടെ ഒരു കുട്ടി തൃശൂര്‍ വനിത പോലീസ് സ്റ്റേഷനില്‍ എത്തിയെന്ന വിവരം പോലീസിന് ലഭിച്ചു.ഒടുവില്‍ അത് തിരുവനന്തപുരത്ത് നിന്നും കാണാതായ കുട്ടി ആണെന്ന് വ്യക്തമായി.നാടുവിടാനുള്ള കാര്യം തിരക്കിയപ്പോള്‍ കുട്ടി ആദ്യം പറഞ്ഞത് വീട്ടിലെ പ്രശ്നങ്ങള്‍ കാരണമാണെന്ന് ആയിരുന്നു.എന്നാല്‍ വീണ്ടും കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് മുമ്പ് പറഞ്ഞത് കളവാണെന്ന് വ്യക്തമായത്.തിരുവനന്തപുരത്തു നിന്ന് മുങ്ങണമെന്ന് തോന്നി ബസില്‍ കയറിയതാണ്.ബസ് തൃശ്ശൂരിലെത്തിയപ്പോള്‍ ഇറങ്ങി.പോലീസ് സ്റ്റേഷനാണ് അഭയ കേന്ദ്രമെന്നറിഞ്ഞ് പോലീസ് സ്റ്റേഷന് തിരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…