kerala

10ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി, വൻ ജോബ് റാലി മോദി ഉല്ഘാടനം ചെയ്യും

ന്യൂഡൽഹി. സമകാലിക ലോക ചരിത്രത്തിൽ ഇടം പിടിക്കുന്ന ലോകത്തേ ഏറ്റവും വലിയ തൊഴിൽ മേള ഇന്ത്യൻ പ്രധാനമന്ത്രി തുടക്കം കുറിക്കുന്നു. ഒറ്റയടിക്ക് 10 ലക്ഷം ഇന്ത്യക്കാർക്കായിരിക്കും ഈ റിക്രൂട്ട്മെന്റ് മഹാ റാലിയിലൂടെ ജോലി ലഭിക്കുക.10 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവായ ‘റോസ്ഗർ മേളയാണ്‌ ഒക്ടോബർ 22നു നരേന്ദ്ര മോദി ഉല്ഘാടനം ചെയ്യുക. രാജ്യത്തെ യുവജനതക്ക് ദീപാവലി സമ്മാനമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 75000 പേർക്ക് കേന്ദ്രസർവീസുകളിൽ ജോലിക്കുള്ള നിയമനക്കത്ത് നേരിട്ട് നൽകും.

ഒക്‌ടോബർ 22-ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങ് വഴിയാണ് പരിപാടി. ചടങ്ങിൽ പുതുതായി നിയമിതരായ 75,000 പേർക്ക് നിയമന പത്രം കൈമാറും. പ്രതിരോധ മന്ത്രാലയം, പോസ്‌റ്റൽ ഡിപ്പാർട്ട്മെന്റ്, ആഭ്യന്തരമന്ത്രാലയം, തൊഴിൽവകുപ്പ്, സിഐഎസ്എഫ്, സിബിഐ, കസ്‌റ്റംസ്, ബാങ്കുകൾ എന്നിവിടങ്ങളിലെ നിയമന ഉത്തരവുകളാണ് പ്രധാനമന്ത്രി നൽകുക. ഈ അവസരത്തിൽ പുതുതായി അതേ ദിവസം ജോലിയിലേക്ക് പ്രവേശിക്കുന്ന 75000 പേരേ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

വീഡിയോ കോൺഫറൻസിംഗിലൂടെയാകും ചടങ്ങ്. വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ബിജെപി എംപിമാരും സംബന്ധിക്കും. രാജ്യത്ത് തൊഴിൽക്ഷാമം രൂക്ഷമാണെന്ന ആക്ഷേപത്തിനിടെയാണ് 75000 പേർക്ക് ഒരു ദിവസം കൊണ്ട് പ്രധാനമന്ത്രി തന്നെ നിയമനഉത്തരവ് കൈമാറുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ടുവർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ അവസരങ്ങൾ രാജ്യത്ത് സൃഷ്‌ടിക്കപ്പെടുമെന്ന് ഇക്കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്.

പിഎംഒ യുടെ ഔദ്യോഗിക അറിയിപ്പിൽ ആണ്‌ ഈ വിവരങ്ങൾ ഉള്ളത്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതിയാണ്‌ ‘റോസ്ഗർ മേള. പ്രധാനമന്ത്രിയുടെ നിരന്തര പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കും ഇത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം, എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും മിഷൻ മോഡിൽ അനുവദിച്ച തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ നികത്താൻ വൻ നീക്കങ്ങൾ തുടങ്ങി. ഒഴിവുകളിലേക്ക് ഉടൻ നിയമനം നല്കും. ഇന്ത്യാ സർക്കാരിന്റെ ഭാഗത്ത് ഒഴിവുകളിലേക്ക് ഇനി യുവാക്കളേയും നോക്കി കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാവില്ല. പി.എം ഒ ഓഫീസ് കൂട്ടി ചേർത്തു

രാജ്യത്തുടനീളം തിരഞ്ഞെടുത്ത പുതിയ റിക്രൂട്ട്‌മെന്റുകൾ സർക്കാരിന്റെ 38 മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ തകൃതിയായി നടക്കുകയാണ്‌.കേന്ദ്ര ആംഡ് ഫോഴ്‌സ് പേഴ്‌സണൽ, സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ, എൽഡിസി, സ്റ്റെനോ, പിഎ, ഇൻകം ടാക്സ് ഇൻസ്‌പെക്ടർമാർ, എംടിഎസ് തുടങ്ങിയ തസ്തികകളിൽ എല്ലാം അടിയന്തിരമായി നിയമനം നല്കുകയാണിപ്പോൾ. മന്ത്രാലയങ്ങളും വകുപ്പുകളും യൂണ്യൻ പബ്ളിക് ംസർവീസ് കമ്മീഷൻ അല്ലെങ്കിൽ റെയിൽ വേ ബോർഡ് പോലുള്ള റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മിഷൻ മോഡിലാണ് ഈ റിക്രൂട്ട്‌മെന്റുകൾ നടത്തുന്നത്.

വേഗത്തിലുള്ള റിക്രൂട്ട്‌മെന്റിനായി, തിരഞ്ഞെടുക്കൽ പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതിക വിദ്യ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. ജൂണിൽ, പ്രധാനമന്ത്രി മോദി എല്ലാ കേന്ദ്ര വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേർ കേന്ദ്ര സർക്കാരിൽ ജീവനക്കാരാകും എന്നും ഉറപ്പ് വരുത്തും. മിഷൻ മോഡിൽ സർക്കാർ റിക്രൂട്ട് ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കേന്ദ്ര സർവീസിൽ ഉള്ള ഒഴിവുകൾ ഇങ്ങിനെയാണ്‌ ഗസറ്റഡ് വിഭാഗത്തിൽ 23584, ഗ്രൂപ്പ് ബി (ഗസറ്റഡ്26,282 നോൺ ഗസറ്റഡ് 8.36 ലക്ഷം എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രതിരോധ മന്ത്രാലയത്തിൽ മാത്രം 39,366 ഗ്രൂപ്പ് ബി ജീവനക്കാരേ നിയമിക്കും. 2.14 ലക്ഷം ഗ്രൂപ്പ് സി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും നികത്തും.റെയിൽവേയിൽ 2.91 ലക്ഷം ഗ്രൂപ്പ് സി തസ്തികകളും എംഎച്ച്എയിൽ 1.21 ലക്ഷം ഗ്രൂപ്പ് സി തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതും നികത്തും എന്നും കേന്ദ്ര സർക്കാർ പറയുന്നു.രാജ്യത്ത് ഇതോടെ കേന്ദ്ര സർക്കാരിന്റെ ജീവനക്കാരുടെ എണ്ണം വൻ തോതിൽ ഉയരും. വർദ്ധിച്ച മനുഷ്യ സമ്പത്ത് വയ്ച്ച് രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ വൻ നേട്ടം ഉണ്ടാക്കുകയാണ്‌ ലക്ഷ്യം വയ്ക്കുന്നത്.

മാത്രമല്ല രാജ്യത്തേ യുവാക്കൾക്കും യുവതികൾക്കും കേന്ദ്ര സർക്കാർ ജോലി എന്ന വലിയ സ്വപ്നത്തിന്റെ പൂവണിയലും ഉണ്ടാകും. 10 ലക്ഷം ഭാഗ്യ ശാലികൾ ആയിരിക്കും ഉടൻ കേന്ദ്ര സർക്കാരിൽ ജീവനക്കാരായി എത്തുക. ഇന്ത്യയുടെ ചരിത്രത്തിൽ 40ഓളം വകുപ്പുകൾ ഒന്നിച്ച് ഇത്ര വലിയ റിക്രൂട്ട്മെന്റ് റാലി നടത്തിയിട്ടില്ല. എല്ലാ വകുപ്പുകളുടേയും സംയോജനം പ്രധാനമന്ത്രി തന്നെ ഏറ്റെടുത്ത് ഏകോപിപ്പിക്കുകയായിരുന്നു

യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ നിരന്തര പ്രതിബദ്ധത നിറവേറ്റുന്നതിനുള്ള സുപ്രധാനമായ ഒരു ചുവടുവയ്പായിരിക്കും ഇതെന്ന് പിഎംഒ പറയുന്നു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം, എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും മിഷൻ മോഡിൽ അനുവദിച്ച തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണിപ്പോൾ.തിരഞ്ഞെടുപ്പ് പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതിക വിദ്യ പ്രാപ്തമാക്കുകയും ചെയ്തിട്ടുണ്ട്. അഴിമതി രഹിതമായിരിക്കും റിക്രൂട്ട്മെന്റ് സംവിധാനങ്ങൾ എന്നും കൃത്യമായി ഉറപ്പ് വരുത്തും.

Karma News Network

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

9 seconds ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

12 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

23 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

54 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

54 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago