ബെംഗളൂരു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി അപ്പാര്‍ട്ട്മെന്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരുവില സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ ഉപാസന റാവത്താണ് പത്താംനിലയില്‍ നിന്ന് ചാടിയത്. ഭര്‍ത്താവ് അയച്ച വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.
ഉപാസന നിഹര്‍ രഞ്ജന്‍ എന്ന വ്യക്തി എട്ട് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവര്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് വിവാഹമോചന നോട്ടീസ് അയച്ചത്. ഇതാണ് മരണ കാരണമെന്ന് യുവതി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ഭര്‍ത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഭര്യ തന്നോട് മോശമായി പെരുമാറുന്ന ചില വീഡിയോകള്‍ നിഹര്‍ ഹാജരാക്കി. എന്ത് കൊണ്ടാണ് ഇത് പകര്‍ത്തിയതെന്ന ചോദ്യത്തിന് കോടതിയില്‍ കാണിക്കുവനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊച്ചി : കാണാതായ 12 വയസുകാരിയെ രണ്ടുപേർ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെ ആലുവ എടയപ്പുറത്തു കീഴുമാട്…
ദമാം : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. മംഗളുരൂ സ്വദേശിയായ ഷൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും മകൻ സായിക്…
ഇടുക്കി : മഴയിലും കാറ്റിലും വൈദ്യുതി ലൈനിലേക്ക് വീണ മരച്ചില്ല വെട്ടി നീക്കുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. കാഞ്ഞാർ സംഗമംകവല…
ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. ഒരു മണിക്കൂർ മുമ്പാണ് സംഭവം.…
ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ ആശുപത്രി ഉടമയും ഡോക്ടറും അറസ്റ്റിൽ. ന്യൂ ബോൺ…
ഇസ്രായേലിലേക്ക് കൂറ്റൻ മിസൈൽ വിക്ഷേപിച്ചു എന്നും ടെൽ അവീവ് തകർക്കും എന്നും ഹമാസ്. ഹമാസ് തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. മധ്യ…