topnews

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിക്കുന്നു: കേന്ദ്രസര്‍ക്കാര്‍

വെള്ളിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ തെറ്റായി അവതരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വാര്‍ത്താ കുറിപ്പിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

നിയന്ത്രണ രേഖയില്‍ നടക്കുന്ന ഏത് കൈയേറ്റത്തെയും ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതാണെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. . നിയന്ത്രണ രേഖയില്‍ നടന്ന കൈയേറ്റങ്ങളെ മുന്‍പ് അവഗണിച്ചതുപൊലെയല്ല ഇപ്പോള്‍ ശക്തമായി നേരിടുന്നുണ്ടെന്ന കാര്യമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിയന്ത്രണ രേഖയ്ക്ക് ഇപ്പുറത്ത് നിര്‍മ്മാണങ്ങള്‍ നടത്താന്‍ ചൈന ശ്രമിച്ചതാണ് ജൂണ്‍ 15 ന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന കാര്യവും സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

സൈനികരുടെ ധീരതയുടെ ഫലമായിട്ടാണ് ഇന്ത്യയുടെ ഭൂമിയില്‍ ചൈനക്കാരുടെ സാന്നിധ്യം ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞത്. ചൈനീസ് സൈനികരുടെ നീക്കം തടഞ്ഞത് 16 ബീഹാര്‍ റെജിമെന്റിലെ സൈനികരാണ്. ഇന്ത്യയുടെ അതിരുകള്‍ ഏതാണെന്ന് ഭൂപടങ്ങളില്‍നിന്ന് വ്യക്തമാണ്. അക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ 43000 ചതുരശ്ര കിലോമീറ്റര്‍ എങ്ങനെയാണ് ചൈനയ്ക്ക് നഷ്ടപെടുത്തിയ സാഹചര്യം രാജ്യത്തിന് അറിയാവുന്നതാണ്. നിയന്ത്രണ രേഖയില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്നും വാര്‍ത്താകുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

13 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

21 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

35 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

49 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago