mainstories

ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരം, വിക്രം ലാന്റര്‍ ചന്ദ്രനോട് അടുക്കുന്നു

വിക്രം ലാന്റര്‍ ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. വ്യാഴാഴ്ച പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്റര്‍ മോഡ്യൂളിന്റെ ആദ്യ ഡീബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. നിലവിൽ ചന്ദ്രനില്‍ നിന്ന് 113 കി.മീ. കുറഞ്ഞ ദൂരവും 157 കി.മീ. കൂടിയ ദൂരവുമുള്ള ഭ്രമണപഥത്തിലേക്ക് എത്തി. ഓഗസ്റ്റ് 20-ന് രാത്രി രണ്ട് മണിക്കാണ് രണ്ടാമത്തെ ഡീബൂസ്റ്റിങ് നടത്തുക.

വിക്രം ലാന്റര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട തിന് ശേഷം പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ഓഗസ്റ്റ് 15-ന് പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് വിക്രം ലാന്റര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ടത്. വേര്‍പെട്ട പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തന്നെ വിവിധ നിരീക്ഷണ ദൗത്യങ്ങളുമായി തുടരും.

ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ന് ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തും. ഇതിന് ശേഷം വാതിൽ തുറന്ന് ആറ് ചക്രങ്ങളുള്ള റോവർ, റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിന് സാധിക്കും. ചന്ദ്രനിലെ മണ്ണിന്റെ സാംപിൾ ശേഖരിച്ച് പഠനം നടത്തുന്നത് റോവറാണ്.

ലാൻഡിങ് അല്ലെങ്കിൽ റോവർ ഇറങ്ങുന്നത് ലാൻഡിങ് സൈറ്റിലെ സൂര്യപ്രകാശത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും. ലാന്‍ഡറിന്റെ കാലാവധി ഒരു ലൂണാർ ഡേ ആയ 14 ദിവസമാണ്. ചന്ദ്രനിൽ ഒരു ഭാഗത്ത് 14 ദിവസം മാത്രമേ സൂര്യന്റെ വെളിച്ചം ലഭിക്കൂ. ലാൻഡറിന്റെ പ്രധാന ഊർജ സ്രോതസ് സോളർ പാനലുകളാണ്.

14 ദിവസമേ സൂര്യനിൽനിന്നുള്ള ഊർജം ലഭിക്കൂ. സൂര്യപ്രകാശമുള്ള 14 ദിവസം കഴിഞ്ഞാല്‍ ആവശ്യത്തിന് ഊർജം കിട്ടില്ല. സൂര്യപ്രകാശത്തിന്റെ ലഭ്യത തീരെയില്ലെങ്കിൽ അടുത്ത ലൂണാർ ദിനംവരെ കാത്തിരിക്കേണ്ടതുണ്ട്.1.4 ടൺ ഭാരമാണ് ലാൻഡറിന്. ചന്ദ്രന്റെ പ്രതലത്തിൽ 5 മുതൽ 10 മീറ്റർവരെ കനത്തിൽ പൊടിയും പാറയും നിറഞ്ഞ ആവരണമുണ്ട്.

ലാൻഡർ ഇറങ്ങുമ്പോൾ പൊടി ഉയരും. ചന്ദ്രന്റെ ഗുരുത്വബലം ഭൂമിയെ അപേക്ഷിച്ച് ആറിൽ ഒന്നാണ്. അതുകൊണ്ട് പൊടി അടങ്ങാൻ കൂടുതൽ സമയമെടുക്കും. പൊടി അടങ്ങുന്നതുവരെ കാത്തിരിക്കണം. അതിനുശേഷം റാംപ് വഴി ഇറങ്ങുന്ന റോവറിനു ചന്ദ്രോപരിതലത്തിലെ ഒരു കിലോമീറ്റർ ചുറ്റളവിൽ പര്യവേക്ഷണം നടത്താൻ കഴിയും.

karma News Network

Recent Posts

പിറന്നാൾ ആഘോഷം പൊളിച്ചു, പൊലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ചു തകര്‍ക്കും, ഗുണ്ടകളുടെ ഭീഷണി

തൃശൂര്‍: തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനും, പൊലീസ് കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കും. ആവേശം മോഡല്‍ പിറന്നാള്‍ ആഘോഷം…

3 mins ago

നമ്പർ പ്ലേറ്റുമില്ല , സീറ്റ് ബെൽറ്റുമില്ല, ആകാശ് തില്ലങ്കേരിയുടെ നഗര സവാരി, നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്

വയനാട്: മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം…

50 mins ago

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

1 hour ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

2 hours ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

2 hours ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

3 hours ago