topnews

ആദ്യം എഴുന്നേറ്റുനിന്നത് ബൽറാം, പിന്നാലെവ മുദ്രാവാക്യം വിളി തുടങ്ങി, ശേഷം മൈക്കും ഓഫായി, ദുരൂഹത ആരോപിച്ച് എ. കെ. ബാലൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കവേ മൈക്ക് ഓഫായ സംഭവത്തിൽ കോൺഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തി സി.പി.എം. നേതാവ് എ.കെ. ബാലൻ. വേദിയിൽ നടന്ന സംഭവങ്ങൾ കൂട്ടി വായിക്കുമ്പോൾ പന്തികേടുണ്ടെന്നും എ.കെ. ബാലൻ പ്രതികരിച്ചു. മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ബൽറാം എണീറ്റുനിന്നു പിന്നാലെയാണ് മൈക്ക് ഓഫായത്.

പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് അമർഷം ഉണ്ടായിരുന്നതായി വാർത്തകളുണ്ടായിരുന്നു. ഒപ്പം മുഖ്യമന്ത്രി സംസാരിക്കുന്ന സമയത്ത് മുദ്രാവാക്യം വിളിയും ഉണ്ടായി. മുദ്രാവാക്യം നീണ്ടുനിൽക്കുന്ന സ്ഥിതിയുണ്ടായി. സ്റ്റേജിന്റെ പിന്നിൽനിന്ന് ആദ്യം എഴുന്നേറ്റുനിൽക്കുന്നത് ബൽറാം ആണ്. ഇരിക്കണമെന്ന് ആംഗ്യം കാണിക്കുന്നുണ്ട്. പിന്നാലെ കെ.പി.സി.സി. പ്രസിഡന്റും നിന്നു. ഇതിനെത്തുടർന്നാണ് മൈക്ക് ഓഫ് ആക്കുന്ന സ്ഥിതിവരുന്നത്.

ഇതെല്ലാം കൂട്ടിവായിക്കുന്ന സമയത്ത് എന്തോ ഒരു പന്തികേടുണ്ട് എന്ന് സാധാരണഗതിയിൽ തോന്നും. ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ വ്യക്തമാക്കേണ്ടത് കോൺഗ്രസാണ്’, എ.കെ. ബാലൻ പറഞ്ഞു. ‘തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന്റെ പിന്തുണ വേണമെന്ന് പറഞ്ഞത് യാതൊരു ലജ്ജയുമില്ലാതെയാണല്ലോ.

യു.ഡി.എഫിന്റെ ഒരാളെ എൽ.ഡി.എഫ് പിന്തുണച്ച് വിജയിപ്പിക്കാൻ തയ്യാറാകില്ലെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും കെ.പി.സി.സി. പ്രസിഡന്റ് ജനങ്ങൾക്ക് മുമ്പിൽ അനാവശ്യമായ വിവാദം ഉണ്ടാക്കിഎന്നും എ കെ ബാലൻ പറയുകയുണ്ടായി.കെ.പി.സി.സി. പ്രസിഡന്റിനെതിരായ പരാതി, വി.ഡി. സതീശനെതിരായ പരാതികളൊക്കെ കോൺഗ്രസ് നേതാക്കളാണ് നൽകിയത്.

ഇവരുതന്നെ പരാതി നൽകി ഓരോരുത്തരെയായി ഇവർ തന്നെ പുകച്ചു ചാടിക്കുകയാണ്. കരുണാകരൻ പുറത്തുപോകാനും എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ രാജിവെക്കാനും കാരണമെന്തായിരുന്നുവെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

Karma News Network

Recent Posts

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം. എ വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ…

5 seconds ago

കിടപ്പു രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സഹോദരിയും സുഹൃത്തും അറസ്റ്റിൽ

തൃശൂർ : കിടപ്പുരോഗിയായ സഹോദരനെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. നെടുമ്പാൾ വഞ്ചിക്കടവ് സ്വദേശികളായ ഷീബ, സുഹൃത്തായ സെബാസ്റ്റ്യൻ എന്നിവരാണ്…

21 mins ago

പെറ്റമ്മയോളം തന്നെ ഇഷ്ടമാണ്, അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്, ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ താരമാണ്.…

31 mins ago

ജീവനക്കാർ കൂട്ടഅവധിയിൽ, 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ, ദുരിതത്തിൽ

ന്യൂഡല്‍ഹി : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ‌ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ…

46 mins ago

ചക്കിയുടെ വിവാഹത്തിൽ നിന്ന് മഞ്ജു മാറി നിന്നത് മകളെ ഓർത്ത്, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

മാളവിക ജയറാമിന്റെ വിവാഹത്തിന് മഞ്ജു വാര്യരെ കാണാഞ്ഞതിന്റെ പരിഭവം ആരാധകർക്ക് ഉണ്ടായിരുന്നു. എത്ര തിരക്കിൽ ആണെങ്കിലും ഇത്രയും ദിവസം നീണ്ടുനിന്ന…

1 hour ago

നടുകടലിൽ‌ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

കോഴിക്കോട് : കടലിൽ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാ‍ട് സ്വദേശി…

1 hour ago