kerala

മുസ്‌ലിങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് കുറയില്ല; വിഡി സതീശന്റെ നിലപാട് മാറ്റം ലീഗിന്റെ സമ്മര്‍ദ്ദത്താല്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് 80:20 അനുപാതത്തിന് പകരം ജനസംഖ്യാടിസ്ഥാനത്തില്‍ ക്രമീകരിക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ഒന്നുമില്ലെന്നും നിലവില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അതില്‍ ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്കോളര്‍ഷിപ്പ് പുനക്രമീകരണം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു. അതടക്കമുള്ള വിമര്‍ശനങ്ങളെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

“അതില്‍ എന്താണ് മാറ്റം വരുത്താനുള്ളത്. അത് സാധാരണ നിലക്ക് ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചു. ആ വിധിയില്‍ പറഞ്ഞത് ഇത് വിവേചന പരമായിട്ട് ചെയ്യാനാവില്ല. നിലനില്‍ക്കുന്ന പ്രശ്നം ഇപ്പോള്‍ കിട്ടുന്ന കൂട്ടര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കുറവ് വന്നാല്‍ അത് ഒരു ദോഷമായിട്ട് വരും എന്നതാണ്. അപ്പോള്‍ നിലവിലെ ഒരു വിഭാഗത്തിനും നഷ്ടം വരാത്ത തരത്തിലും മൊത്തമായി ജനസംഖ്യാനുപാതത്തിലാവുകയും ചെയ്യുന്ന തരത്തിലാണ് സ്കോളര്‍ഷിപ്പ് പുനക്രമീകരിച്ചത്,” മുഖ്യമന്ത്രി പറഞ്ഞു.

“ഇപ്പോള്‍ ഉള്ളതിന് കുറവില്ല. പരാതി ഉള്ളവര്‍ക്ക് ജനസംഖ്യാനുപാതത്തിലാവുന്നതോടെ പരാതി തീരും. എല്ലാവര്‍ക്കും സന്തോഷിക്കാവുന്ന കാര്യമേ ഉള്ളൂ. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിന് അടക്കം ആദ്യം ആ കാര്യം സ്വാഗതം ചെയ്യാന്‍ തോന്നിയത്. ഇത് ഉചിതമായ തീരുമാനമാണെന്ന് പറഞ്ഞത് അതിന്റെ ഭാഗമായാണ്. അതാണ് വസ്തുത,” മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ 80 ശതമാനം കിട്ടിക്കൊണ്ടിരുന്ന മുസ്ലിം വിഭാഗത്തിന് ശതമാനക്കണക്കില്‍ കുറവ് വരുമല്ലോ എന്ന ചോദ്യത്തിന് ഒരു കുറവും വരില്ല എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. “ഇപ്പോള്‍ എത്രയാണോ കിട്ടുന്നത്, അത്രതന്നെ കിട്ടും. ഇതിനായി അപേക്ഷകള്‍ വരുമ്ബോള്‍ ആ അപേക്ഷകള്‍ക്കെല്ലാം സ്കോളര്‍ഷിപ്പ് നല്‍കാന്‍ പറ്റുന്നുണ്ട്. അത് തുടര്‍ന്നും സാധിക്കും. അക്കാര്യത്തില്‍ ആശങ്കയൊന്നും വേണ്ട,” മുഖ്യമന്ത്രി പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി, പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അപ്രസക്തമായി എന്നും നൂറ് ശതമാനവും മുസ്ലിംകള്‍ക്ക് ലഭിക്കേണ്ട സ്കോളര്‍ഷിപ്പാണ് ഇത് എന്നും പറയുന്നത് കാര്യങ്ങളെ തെറ്റായി അവതരിപ്പിക്കലാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

“മുസ്ലിം വിഭാഗത്തിന് സഹായം വേണമെന്ന് പറയുന്നതില്‍ നമുക്ക് ആര്‍ക്കും തടസ്സമില്ല. അത് നേരത്തേ കണ്ടതാണ്. അത് നല്‍കി വരുന്നതാണ്. അതില്‍ എന്തെങ്കിലും കുറവ് വരുമോ എന്നുള്ളതാണ് സാധാരണ ഗതിയിലുണ്ടാവേണ്ട ആശങ്ക. ഒരു കുറവും ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.”

“എന്നാല്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ന്യൂനപക്ഷങ്ങളെന്ന നിലക്ക് എല്ലാരെയും തുല്യമായി കാണണം എന്നാണ്. ആ നിലക്ക് സ്കോളര്‍ഷിപ്പ് നല്‍കണം എന്നാണ്. അത് മാനിച്ച്‌ നടപടികളെടുക്കുകയാണ്. ഒരു കൂട്ടര്‍ക്ക് കിട്ടുന്നത് കുറയ്ക്കാതെ മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹമായത് നല്‍കുന്നതിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്,” മുഖ്യമന്ത്രി ചോദിച്ചു.

“അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് തന്നെ ആദ്യ ഘട്ടത്തില്‍ പുതിയ മാറ്റത്തെ അംഗീകരിച്ചത്. എന്നാല്‍ പിന്നീട് ലീഗിന്റെ സമ്മര്‍ദ്ദംകൊണ്ട് അദ്ദേഹത്തിന് തീരുമാനം മാറ്റേണ്ടി വരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതൊരു ശരിയായ രീതിയല്ല. യഥാര്‍ത്ഥത്തിലുള്ള പ്രശ്നം വച്ചാണല്ലോ പറയേണ്ടത്. ഏതെങ്കിലും രീതിയിലുള്ള കുറവ് വരുന്നുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ചാല്‍ മനസ്സിലാവും.”

“ഒരു കുറവും വരുത്തില്ല എന്ന് സര്‍ക്കാര്‍ ഉറപ്പിച്ച്‌ പറയുന്നു. സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല എങ്കിലല്ലേ അത് പറയേണ്ടത്. അത് സംഭവിച്ചിട്ടില്ലല്ലോ. അങ്ങനെ മാറ്റിപ്പറയുന്നവരല്ല ഞങ്ങള്‍. പറയുന്നത് ചെയ്യുന്നവരാണല്ലോ ഞങ്ങള്‍. അപ്പോള്‍ ആ ഞങ്ങള്‍ പറയുന്നു നിലവിലുള്ളവര്‍ക്ക് കുറവൊന്നും വരില്ല. മറ്റൊരു കൂട്ടരുടെ പരാതി പരിഹരിക്കുയല്ലേ ഉണ്ടായത്,” മുഖ്യമന്ത്രി പറഞ്ഞു.

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

11 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

39 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago