Home more ഏത്തപ്പഴം ഉയർത്തിക്കാട്ടി കന്യാസ്ത്രിയോട് മോശം വാക്കുകൾ പറഞ്ഞ വികാരിയെ ഇടവകക്കാർ ഓടിച്ചു

ഏത്തപ്പഴം ഉയർത്തിക്കാട്ടി കന്യാസ്ത്രിയോട് മോശം വാക്കുകൾ പറഞ്ഞ വികാരിയെ ഇടവകക്കാർ ഓടിച്ചു

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലെ വൈക്കം, വടയാർ ഇൻഫെന്റ് ജീസസ് പള്ളിയിലെ വൈദികനെതിരെ ​ഗുരുതര ആരോപണം. ഫാദർ തോമസ് കണ്ണാട്ടിനെ സാമ്പത്തിക തട്ടിപ്പിന് പിടിച്ചതോടെയാണ് സംഭവ വികാസങ്ങൾ പുറത്തുവരുന്നത്. ഇടവകക്കാർ കലിപ്പിലായതിനാൽ സംഗതി പന്തികേടാണെന്ന് മനസിലാക്കിയ വികാരി ഫാദർ തോമസ് കണ്ണാട്ട് സഹോദര പുത്രനെ കുര്‍ബാന ചൊല്ലാന്‍ ഏല്പിച്ചിട്ട് അവധിയെടുത്ത് വീട്ടിലേക്ക് കടന്നു. ഇടവക വികാരിയായി ഇരുന്ന പള്ളികളിലെല്ലാം സാമ്പത്തിക തട്ടിപ്പ് നടത്തി കബളിപ്പിച്ച് സ്വന്തമാക്കുന്ന പണം നിക്ഷേപിക്കാന്‍ സ്വന്തമായി ബ്ലേഡ് ബാങ്കു വരെയുണ്ട് ഈ വികാരിക്ക്.

പണം തട്ടിപ്പിന് കൂട്ടുനില്‍ക്കാത്തതിനാല്‍ മഠത്തിലെ മദറിനെ ഫാദർ പരസ്യമായി ചീത്ത വിളിച്ചതാണ് ഇടവകക്കാരെ കൂടുതൽ പ്രകോപിതരാക്കിയത്. ഇതിനെതിരെ മദറും, സാമ്പത്തിക തട്ടിപ്പിനെതിരെ ഇടവകക്കാരും, പല തവണ പരാതി പറഞ്ഞിട്ടും അതിരൂപതാ വൈദികനെ സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസികളുടെ ആക്ഷേപം.

നിരവധി ആരോപണങ്ങളാണ് വൈദികനെതിരെ ഉയരുന്നത്. ഒരു ഏത്തപഴം ഉയർത്തിക്കാട്ടി കൊണ്ട് സ്വന്തംലൈംഗികാവയവം ഈ ഏത്തപ്പഴത്തെക്കാൾ വലുതാണെന്ന് ഒരു കന്യാസ്ത്രിയുടെ മുഖത്ത് നോക്കി പറയുകയും, കാലുവേദനക്ക് കാരണം നല്ല പ്രായത്തിൽ വേണ്ടപ്പെട്ടവർക്ക് കാലകത്തി കൊടുത്തതു മൂലമാണെന്നും കന്യാസ്ത്രീയോട് ഇയാൾ പറഞ്ഞതായി വിശ്വാസികൾ പറയുന്നു. ഒരു ഇടവകാംഗത്തിൻറെ മകൻറെ വിവാഹ കൂദാശയ്ക്കിടയിൽ കെട്ടാൻ പോകുന്നവനെകൊണ്ട് നിനക്ക് തൃപ്തനായിരിക്കുമോ എന്ന് വിവാഹിതയാവാൻ പോവുന്ന പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് അവളുടെ അസ്ഥാനത്ത് നോക്കിക്കൊണ്ട് ഇയാൾ ചോദിച്ചിട്ടുണ്ടെന്ന് ഇടവകക്കാർ പറയുന്നു.

പള്ളിമേട പൂട്ടി താക്കോൽ കൈലാക്കിയ വിശ്വാസികൾ പള്ളിമേടയുടെ ഭിത്തിയിലും മതിലുകളിലും വികാരിക്കെതിരെ പോസ്റ്ററുകൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തു. കേവലം 250 വീട്ടുകാർ മാത്രമുളള, സാധാരണക്കാരിൽ സാധാരണക്കാർ മാത്രമുളള ഈ ഇടവകയിലെ പാവപ്പെട്ട ജനതയുടെ ആരോപണങ്ങളിൽ ചിലത് കേട്ടാൽ ചോര തിളയ്ക്കുന്നുണ്ടെങ്കിൽ അതു ഇന്നും സഭയോട് കൂറുള്ളതുകൊണ്ടുതന്നെ ആണെന്ന് സമരരംഗത്തുള്ള വിശ്വാസികൾ പറഞ്ഞു.ഇടവകാതിർത്തിയിലെ മഠത്തിൽ നിന്ന് ഈ പ്രതിപുരുഷനായ വൈദികന് ഇനി ഭക്ഷണം നൽകില്ല എന്ന് കന്യാസ്ത്രീകളും തീരുമാനമെടുത്തു.