ഞങ്ങൾ ​ഗണപതിയെ വണങ്ങും, അത് ഞങ്ങളുടെ വിശ്വാസം, അത് ചോദിക്കാൻ താനാരാ- രാമസിംഹൻ അബൂബക്കർ

ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീർ മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജ്ജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും, അത് ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ എന്നാണ് രാമസിംഹൻ ചോദിക്കുന്നത്.

എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ വണങ്ങും, സർജ്ജറി കണ്ടുപിടിച്ചത് ശുശ്രുതനാണെന്ന് പറയും, അത് ഞങ്ങളുടെ വിശ്വാസം അത് ചോദിക്കാൻ താനാരാ മേത്താ? എന്ന് തന്നെ ചോദിക്കും,. താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണെന്ന് ഞാൻ പറയുന്നു, തനിക്കെതിരെ കേസെടുക്കാൻ തന്റെ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ വർഗ്ഗീയ വിദ്വെഷ പ്രസ്ഥാവനയ്‌ക്കെതിരെ ഓരോ സ്റ്റേഷനിലും ഹൈന്ദവർ കേസ് കൊടുക്കും…ഒരിക്കൽ കൂടി,എന്റെ വിശ്വാസമായ ഗണപതിയെ അപമാനിക്കാൻ താനാരെ ടോ? എന്ന് രാമസിംഹൻ അബൂബക്കർ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ ചോദിച്ചു.

ഷംസീറിന്റെ പ്രസ്താവന ഇങ്ങനെയായിരുന്നു, ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം.അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്തവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുസ്തക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.