ബൈജൂസ് ആപ്പിൽ കൂട്ട രാജി, ആസ്തികൾ ജപ്തിയിലേക്ക്

ബൈജൂസ് ആപ്പിൽ (Byju’s App) കൂട്ട രാജി. കടക്കെണിയിൽ വീണ്‌ ബാങ്ക് പലിശ പോലും കൊടുക്കാൻ സാധിക്കാതെ തകർന്ന ബൈജൂസ് ആപ്പിൽ നിന്നും 3 ബോർഡ് ഡയറക്ടർമ്മാർ രാജിവയ്ച്ച് തലയൂരി. ഇനി അവശേഷിക്കുന്നത് ബൈജു രവീന്ദ്രനും ഭാര്യ വിദ്യാ ഗോകുൽ നാഥുമാണ്‌. അമേരിക്കയിലും മറ്റും ഉള്ള ബൈജൂസ് ആപ്പിന്റെ ആസ്തികൾ കണ്ടെകെട്ടുന്ന നടപടി തുടരുകയാണ്‌.

അതേ സമയം ട്യൂട്ടർമാരേ വൻ തോതിൽ വെട്ടി കുറച്ച് ബൈജൂസ് ആപ്പിന്റെ സേവന വിഭാഗവും വീണു. കുട്ടികൾക്ക് ട്യൂഷൻ പഴയ നിലവാരത്തിൽ നല്കാൻ ആകുന്നില്ല. നിലവാര തകർച്ചയേ തുടർന്ന് കസ്റ്റമേഴ്സ് കൊടുത്ത പണം തിരികെ ചോദിക്കുന്നു. അതുപോലും തിരികെ നല്കുവാൻ കമ്പനിക്ക് സാധിക്കുന്നില്ല. കമ്പിനിയിലേക്ക് പണം അടയ്ക്കേണ്ട കുട്ടികളുടെ മാതാപിതാക്കൾ ആകട്ടേ പണം മാസ തവണകൾ അടയ്ക്കുന്നില്ല. എന്ത് ഷൈര്യത്ത്യിൽ പണം അടയ്ക്കും എന്നാണ്‌ രക്ഷിതാക്കൾ ചോദിക്കുന്നത്.

1.2 ബില്യൺ ഡോളർ വായ്പാ അമേരിക്കയിൽ തന്നെ ഉണ്ട്. ഇതിന്റെ പലിശയായ 40 മില്യൺ ഡോളർ പോലും അടയ്ക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയിൽ കമ്പിനിക്ക് എത്രമാത്രം കടം ഉണ്ട് എന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല. ഇന്ത്യൻ ബാങ്കുകൾ ബൈജൂസിന്റെ വായ്പയേ കുറിച്ച് ആശങ്കയിലാണ്‌. ഇതിനിടെ എഡ്-ടെക് ഭീമനായ ബൈജൂസിൽ, ക്രിയാത്മകമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്,

കമ്പിനിയെ രക്ഷിക്കാൻ പുതിയ നിക്ഷേപകരേ തേടുകയാണ്‌. എന്നാൽ ചീത്തപേരും ലോൺ അടവ് പൊലും മുടക്കി ജപ്തി നേരിടുന്ന കമ്പിനിയിലേക്ക് ആരേലും നിക്ഷേപം ഇറക്കുമോ എന്നതും സംശയം ആണ്‌. നിക്ഷേപം ഇറക്കിയാൽ തന്നെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ഇനി കമ്പിനി ഗുഡ് വിൽ സംരക്ഷിക്കാൻ ആകില്ല. പഴയ അവസ്ഥയിലേക്ക് എത്തുവാൻ സാധിച്ചില്ലേൽ അതും ഗുരുതരമായ വിഷയം ആയിരിക്കും

എങ്ങിനെ ബൈജൂസ് ആപ്പിനു ഇത്രമാത്രം ബാധ്യത വന്നു എന്നും കടം വാങ്ങിയ പണം ഇവർ എന്തു ചെയ്തു എന്നതും ദുരൂഹമാണ്‌. റിസ്ക് ഇല്ലാത്തതും ഏറ്റവും ചിലവ് കുറഞ്ഞതുമായ ബിസിനസ് ആയിരുന്നു ബൈജൂസ് ആപ്പ് (Byju’s App). കുട്ടികൾക്ക് നല്കാൻ ആപ്പും അവർക്ക് വില കുറവുള്ള ഒരു ടാബും മാത്രമായിരുന്നു ബൈജൂസ് നല്കുന്നത്. ഇതിൽ കമ്പിനിക്ക് 11000 രൂപയേ ചിലവുള്ളു. ഇതിനായി ഒന്നര ലക്ഷം രൂപ വരെ ഫീസ് ഇനത്തിൽ ഈടാക്കുന്നത്. അതായത് മുടക്ക് മുതലിന്റെ 15 ഇരട്ടിയായിരുന്നു ബൈജൂസ് ട്യൂഷൻ എന്ന പേരിൽ കുട്ടികളിൽ നിന്നും വാങ്ങിച്ചത്. 150- 350 കുട്ടികൾക്ക് ഒരു ട്യൂട്ടർ എന്ന രീതിയിൽ ആയിരുന്നു. വ്യത്യസ്തമായ സമയം നല്കി ഇത് മാനേജ് ചെയ്യാറാണ്‌ പതിവ്. ട്യൂട്ടറേ എടുക്കുന്നതാകട്ടേ ഇന്ത്യയിലെ തമിഴുനാട് തുടങ്ങിയ മേഖലയിൽ നിന്നും മാസം 15000 രൂപ നല്കിയും. ഇത്തരത്തിൽ കൊള്ള ലാഭം കുട്ടികളിൽ നിന്നും വാങ്ങിയ ബൈജൂസ് ലോൺ എന്തിനു എടുത്തു എന്നും ബില്യൺ കണക്കിനു പണം എന്തു ചെയ്തു എന്നതും ദുരൂഹമാണ്‌

ബൈജൂസിൽ ഓഹരി വാങ്ങിയവരെല്ലാം നിരാശയിലും ആശങ്കയിലുമാണ്‌. ഗ്ലോബൽ ജനറൽ കൗൺസൽ റോഷൻ അടുത്തിടെ നടന്ന ഒരു മീറ്റിംഗിൽ തോമസ് ഓഹരി ഉടമകൾക്ക് ഉറപ്പുനൽകി എങ്കിലും ബൈജൂസ് എങ്ങിനെ പണം മടക്കി നല്കും എന്ന് ഒരു പോംവഴിയും നിലവിൽ ഇല്ല.ഇതിനിടെ വലിയ വെല്ലുവിളികൾ നേരിടുന്നതായി ബൈജൂസ് സി ഇ ഒ ബൈജു രവീന്ദ്രൻ കൂടുതൽ സ്വതന്ത്ര ഡയറക്ടർമാരെ ചേർക്കാൻ കമ്പനി നോക്കുന്നതായി ഓഹരി ഉടമകളോട് പറഞ്ഞു. സമ്മതിച്ചു.

തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡിന് അയച്ച കത്തിൽ, കാലതാമസം കാരണം തങ്ങൾക്ക് ഓഡിറ്റ് നടത്താൻ കഴിഞ്ഞില്ലെന്ന് പറയുന്നുണ്ട്.ബോർഡ് അംഗങ്ങളുടെ രാജി കമ്പനി സ്വീകരിച്ചിട്ടില്ലെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.ജി.വി രവിശങ്കർ,ചാൻ സക്കർബർഗി, വിവിയൻ തുടങ്ങിയവരാണ്‌ രാജി നല്കിയത് എന്നും പുറത്ത് വരുന്നു.