kerala

വിജയ് ബാബുവിന് മുന്‍കൂർ ജാമ്യം നല്‍കിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണ് – നടി മാല പാർവ്വതി

കൊച്ചി/ യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂർ ജാമ്യം നല്‍കിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്ടമാവുകയാണെന്ന് നടി മാല പാർവ്വതി. വിജയ് ബാബുവിനു ജാമ്യം അനുവദിച്ച കോടതി നടപടിയില്‍ അതൃപ്തിയുമായി നടി മാല പാർവ്വതി ഒരു ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു.

ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള അവകാശത്തെ കുറിച്ചാണ് ഇവിടെ സംസാരിക്കുന്നത്.
പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന ഒരു പരിരക്ഷയുണ്ട്. അതിനെ വെല്ലുവിളിച്ച ഒരാള്‍ക്ക് വീണ്ടും നല്‍കുന്ന വിധിയായിട്ടാണ് കോടതിയുടെ നടപടി പൊതു സമൂഹത്തിന് അനുഭവപ്പെടുന്നത്. പത്ത് വർഷം മുമ്പ് നമ്മുടെ സമൂഹത്തിന്റെ അവസ്ഥയെന്തായിരുന്നോ അതേ അവസ്ഥയിലേക്ക് നമ്മുടെ സമൂഹം വീണ്ടും പോയിക്കൊണ്ടിരിക്കുകയാണ്. മാലാ പാർവ്വതി വ്യക്തമാക്കി.

വിജയ് ബാബുവിന്റെ കയ്യിലുള്ള തെളിവുകള്‍ വെച്ച് അദ്ദേഹത്തിന് മുന്‍കൂർ ജാമ്യം ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ കയ്യിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായ അന്വേഷണം നടന്നാല്‍ മാത്രമേ സമൂഹത്തിന് ശരിയായ ഒരു സന്ദേശം ലഭിക്കുകയുള്ളു. രണ്ട് പേർ തമ്മിൽ പ്രണയത്തിലാവുന്നതോ? ലെെംഗിക ബന്ധത്തിൽ ഏർപ്പെട്ടോ ? അത്തരം വാദങ്ങളിൽ അന്വേഷണം നടക്കട്ടെ. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് നാളെ ഒരു പ്രവണതായി മാറും. യുവതി മുന്നോട്ട് വെച്ച പരാതിയിലെ ശരിയോ തെറ്റോ കോടതി പറയട്ടെ. അതുവരെ ആ പെണ്‍കുട്ടിക്ക് നിയമം നല്‍കുന്ന പരിരക്ഷ ലഭിക്കുകയാണ് വേണ്ടത്.

ആരോപണ വിധേയനായ വിജയ് ബാബുവിന്റെ വാദങ്ങള്‍ മാത്രം വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ കഴിയില്ല. പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ വാദങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവരും ഇവിടെയുണ്ട്. ഈ കേസില്‍ എവിടെയാണ് വിചാരണ നടന്നത്. പരാതിക്ക് പിന്നാലെ വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിന് വെല്ലുവിളിയുടെ സ്വഭാവമായിരുന്നു. മാലാ പാർവതി പറയുന്നു.

സർക്കാറിലും പോലീസിലും കോടതിയിലുമെല്ലാം നമുക്ക് വിശ്വാസമുണ്ടല്ലോ. പക്ഷെ ആ വിശ്വാസമെല്ലാം അവിശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ചില കാര്യങ്ങളിൽ സ്വാധീനമുണ്ടെന്ന് തന്നെ വേണം പറയാൻ. ഈ വിഷയത്തിൽ നിസംഗതയാണ് ഉള്ളതെന്നും മലാ പാർവതി പ്രതികരിച്ചു.

അതേസമയം, കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ ഏഴ് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. അതിജീവിതയെയോ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്. തുടങ്ങിയ ഉപാധികളാണ് ഹൈക്കോടതി പ്രതിയോട് ഉപാധികളായി വെച്ചിട്ടുള്ളത്. രാവിലെ ആറ് മുതല്‍ ഒന്‍പത് മണി വരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാം. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണം എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.

 

Karma News Network

Recent Posts

ടി.പി വധത്തിനു 12വയസ്സ്, 51കാരൻ ടി.പിയെ വെട്ടിയത് 51തവണ, പിന്നിലെ സൂത്രധാരന്മാർ

ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ്‌ ജയിലിൽ കിടക്കുന്നത്,…

9 mins ago

യുവാക്കളെ കള്ളക്കേസിൽ കുടുക്കി, എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…

39 mins ago

ബാംഗ്ലൂർ പഠനത്തിലെ ഗർഭം, ഇൻസ്റ്റാഗ്രാം കാമുകൻ അന്നേ മുങ്ങി

കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…

1 hour ago

പരിവാഹന്‍ അയച്ച ലിങ്കിൽ തൊട്ടു, ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് 2.13 ലക്ഷം

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ വ്യാജ സന്ദേശം. ഒറ്റപ്പാലം സ്വദേശിക്ക് 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം…

2 hours ago

കാണാതായ കോൺഗ്രസ് നേതാവ് മരിച്ച നിലയിൽ, മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാണാതായ കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെൽവേലി സൗത്ത് ജില്ലാ അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്.…

2 hours ago

ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് ഇല്ല, അയ്യപ്പ ദര്‍ശനത്തിന് ഇനി ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓൺലൈൻ ബുക്കിങ് മാത്രം…

3 hours ago