topnews

ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍

ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. മദ്യം തെരഞ്ഞെടുത്ത് വാങ്ങുന്ന മാതൃകയിലേയ്ക്കാണ് മാറാന്‍ പോകുന്നത്. നിലവിലെ ഔട്ട് ലെറ്റുകള്‍ ഇതേ മാതൃകയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.

കടകള്‍ക്കു മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന തരത്തിലുള്ള രീതി അവസാനിപ്പിക്കണമെന്ന് മുന്‍പ് കേരള ഹൈക്കോടതി അടക്കം ആവശ്യപ്പെട്ടിരുന്നു. ക്യൂ നിന്ന ശേഷം കൗണ്ടറിലെത്തി ആദ്യം പണമടയ്ക്കുകയും തുടര്‍ന്ന് ബില്‍ കാണിച്ച് മദ്യം കൈപ്പറ്റുകയുമാണ് നിലവില്‍ ഭൂരിപക്ഷം ഔട്ട്‌ലെറ്റുകളിലെയും രീതി.

കടയ്ക്കുള്ളില്‍ പ്രവേശിപ്പിച്ച് സൂപ്പര്‍മാര്‍ക്കറ്റുകളിലേതു പോലെ ഇഷ്ട ബ്രാന്‍ഡ് മദ്യം തെരഞ്ഞെടുത്ത് നേരിട്ട് ബില്ലിങ് കൗണ്ടറിലെത്തി പണം നല്‍കുന്ന രീതി നടപ്പാക്കാന്‍ എക്‌സൈസ് വകുപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Karma News Network

Recent Posts

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്, ഇ.പി ജയരാജൻ ജാവഡേക്കർ കൂടിക്കാഴ്ച ചർച്ച ചെയ്തേക്കും

നിർണായക സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം യോഗത്തിൽ ചർച്ചയാകും. പാർട്ടിയെ പ്രതിരോധത്തിലാക്കിയ…

7 mins ago

ബാർ പണിയാൻ കൊല്ലത്തെ വഞ്ചിയിൻ ശ്രി ശരവണ ക്ഷേത്രം പൊളിച്ചു മാറ്റി, പ്രതിഷേധവുമായി വിശ്വാസികൾ

കൊല്ലത്ത് ബാർ സ്ഥാപിക്കാൻ ക്ഷേത്രം പൊളിച്ച് മാറ്റി എന്ന് വിശ്വാസികളും നാട്ടുകാരും. കൊല്ലത്തേ ഒരു പ്രമുഖ സ്റ്റാർ ഹോട്ടൽ സ്ഥാപിക്കാൻ…

40 mins ago

തൃശൂരിന്റെ മനസ് നിറഞ്ഞ സ്നേഹത്തിന് നന്ദി- സുരേഷ് ​ഗോപി

തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് സുരേഷ് ​ഗോപി. തൃശൂരിന്റെ മനസുനിറഞ്ഞ സ്നേഹത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയെന്നാണ് സുരേഷ് ​ഗോപി ഫെയ്സ്ബുക്കിൽ…

1 hour ago

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

10 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

10 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

11 hours ago