entertainment

ഡ്രസ് ധരിക്കുന്നത് ഭർത്താവിനോട് ചോദിച്ചിട്ട്- പ്രിയ മണി

എല്ലാകാര്യത്തിലും ഭർത്താവ് മുസ്തഫയുടെ അഭിപ്രായം താൻ തേടാറുണ്ടെന്നും ഡ്രെസ്സ് ധരിക്കാൻ വരെ അതുണ്ടെന്നും തുറന്നു പറഞ്ഞ് പ്രിയ താരം പ്രിയ മണി. ഇഷ്ടമുണ്ടെങ്കിൽ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കിൽ ഇല്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഏതെങ്കിലും ഡ്രസ്സ് ഇടുമ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിയ്ക്കും.

അല്ലെങ്കിൽ ഫോട്ടോയിൽ എല്ലാം കണ്ടാൽ, ‘എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്. കുറച്ച്‌ നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെ. നീ നന്നായി ഡ്രസ്സ് ധരിച്ചാലാണ് എനിക്കും നല്ല അഭിമാനം തോന്നുന്നത്’ എന്നൊക്കെ പറയും. ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്. തിരഞ്ഞെടുക്കുന്ന സിനിമകളിൽ സംതൃപ്തയാണ്. ഭാഗ്യം എന്ന് പറയട്ടെ, അഭിമാനത്തോടെ എനിക്ക് പറയാൻ സാധിയ്ക്കും, എന്റെ കല്യാണത്തിന് ശേഷമാണ് എനിക്ക് കൂടുതൽ അവസരങ്ങൾ വന്നു തുടങ്ങിയത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും താരം അഭിനയിച്ചു. ബോളിവുഡ് ചിത്രം ചെന്നൈ എക്‌സ്പ്രസിലും താരം സാന്നിധ്യം അറിയിച്ചു. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലെ വിധികർത്താവായും നടി എത്തിയിരുന്നു.

തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പ്രിയാമണി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പൃഥ്വിരാജ് നായകനായ സത്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആന്റ ദ സെയ്ന്റ്, ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ നായികയായി എത്തി. പതിനെട്ടാം പടിയാണ് അവസാനമായി അഭിനയിച്ച മലയാളം ചിത്രം. വിരാട പർവം, നാരപ്പ, മൈദാൻ, തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Karma News Network

Recent Posts

മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം : കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതികെ ജാമ്യമില്ലാ വകുപ്പ് ചുമത്തി…

4 hours ago

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ്…

4 hours ago

മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി യുവാവ് അമ്മയെ കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

കൊച്ചി: മൂന്ന് പവന്റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകന്‍ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ…

5 hours ago

കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു, നിരോധിത സം​ഘടനയിൽനിന്ന് പണം കൈപ്പറ്റി, NIA അന്വേഷണം നിർദേശിച്ച് ലഫ്. ​ഗവർണർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ദേശീയ അന്വേഷണഏജന്‍സി. നിരോധിത സിഖ് സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസില്‍നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയില്‍…

5 hours ago

ബലാൽസംഗ കേസിലെ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു, തലശ്ശേരി സബ്ജയിലേക്ക് മാറ്റി

തലശ്ശേരി; നിയമസഹായം തേടി വന്ന യുവതിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികളായ സീനിയർ അഭിഭാഷകരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.…

6 hours ago

ബോച്ചേ മോദിയേ കാണും, പണം കൊടുക്കാതെ മോചനം, വിജയിച്ചാൽ 34കോടി റഹീമിന്‌

ബോച്ചേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ തയ്യാറെടുക്കുന്നു. മലയാളികൾ കാത്തിരിക്കുന്ന സൗദിയിൽ വധശിക്ഷക്ക് വിധിച്ച അബ്ദുൽ റഹീമിന്റെ കേസുമായി ബന്ധപ്പെട്ടാണ്‌…

7 hours ago