kerala

കോൺ​ഗ്രസ് നേരിടുന്നത് വൻ സാമ്പത്തിക പ്രതിസന്ധി, നാരങ്ങാ വെള്ളം പോലും കുടിക്കാതെ പ്രവര്‍ത്തകര്‍ സജീവം, കെ മുരളീധരന്‍

തൃശൂര്‍: കോണ്‍ഗ്രസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എം പി. തങ്ങൾക്ക് നല്ലപോലെ ഫണ്ടി​ന്റെ ബുദ്ധിമുട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണെന്നിരിക്കെ 25 ലക്ഷം പോലും കയ്യിലില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ മുണ്ടുമുറുക്കിയുടുത്താണ് പ്രചാരണത്തിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ക്ക് നല്ല പോലെ ഫണ്ടിന്റെ ബുദ്ധിമുട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണ്. 25 ലക്ഷം പോലും കയ്യിലില്ല. പ്രവര്‍ത്തകര്‍ മുണ്ടുമുറുക്കിയുടുത്ത് ചൂടുകാലത്ത് ഒരു ഗ്ലാസ് നാരങ്ങ വെള്ളം പോലും കുടിക്കാതെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സജീവമായി രംഗത്തുണ്ട്.’ കെ മുരളീധരന്‍ പറഞ്ഞു.

തൊഴിലുറപ്പ് വേതനം കേന്ദ്രം വര്‍ധിപ്പിച്ചു. നിരന്തരം കേരളത്തിലെ എംപിമാര്‍ ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ എല്ലാം വര്‍ധിപ്പിക്കുന്നുണ്ടെന്ന തെറ്റായ മറുപടിയാണ് കിട്ടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ വേതനം കൂട്ടിയതില്‍ സന്തോഷമുണ്ട്.

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞത്. പൂര്‍വ്വകാല പ്രാബല്യത്തിലാണ് കൊണ്ടുവരേണ്ടത്. ഇത്രയും കാലത്തെ പോരാട്ടത്തിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ട് ലഭിച്ചു. അതില്‍ സന്തോഷമുണ്ട്. ഒപ്പം വേതനം കൂട്ടിയിരുന്നില്ലായെന്നത് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോയെന്നും മുരളീധരന്‍ ചോദിച്ചു.

Karma News Network

Recent Posts

അയോദ്ധ്യയിലെത്തി രാംലല്ലയെ വണങ്ങി ആരിഫ് മുഹമ്മദ് ഖാൻ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ക്ഷേത്രത്തിലെത്തി രാമ വിഗ്രഹത്തിന് മുന്നിൽ വണങ്ങുന്ന…

13 mins ago

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; ജീവനക്കാരുമായി ചർച്ചയ്ക്ക് തയാറെന്ന് കമ്പനി

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10 ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട…

44 mins ago

വാൻ ഇടിച്ചു കയറി കാൽനട യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട് കല്ലാച്ചി മിനി ബൈപാസ് റോഡിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർഥിനി മരിച്ചു.…

1 hour ago

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻറെ വിവാഹച്ചടങ്ങിൽ കോൺഗ്രസ് നേതാവ്, വിവാദം

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത് കോൺഗ്രസ്‌ നേതാവ്. പെരിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹചടങ്ങിലാണ്…

2 hours ago

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

10 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

11 hours ago