Home Premium ജാമ്യം റദ്ദാക്കി ക്രൈം നന്ദകുമാറിനെ വീണ്ടും ജയിലിലടക്കാൻ നീക്കവുമായി ആഭ്യന്തര വകുപ്പ്

ജാമ്യം റദ്ദാക്കി ക്രൈം നന്ദകുമാറിനെ വീണ്ടും ജയിലിലടക്കാൻ നീക്കവുമായി ആഭ്യന്തര വകുപ്പ്

ക്രൈം നന്ദകുമാറിനേ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ട് കോടതി. നിലവിൽ അനുവദിച്ച ജാമ്യം റദ്ദാക്കി കോടതിയുടെ അസാധാരണ നീക്കം വന്നിരിക്കുന്നു. ക്രൈം ന്യൂസിന്റെ ചീഫ് എഡിറ്റർ ആയ ടി പി നന്ദകുമാർ ഇപ്പോൾ എവിടെ എന്ന് ആർക്കും അറിയില്ല. അദ്ദേഹത്തിന്റെ നിലവിലെ ഫോൺ പോലീസ് കസ്റ്റഡിയിലാണ്‌. കഴിഞ്ഞ ഡിസംബർ 1നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പരാതിയിൽ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്. ഒരാഴ്ച്ചത്തേ റിമാന്റ് കാലാവധിക്ക് ശേഷം ഡിസംബർ 7നു ജാമ്യം ലഭിച്ച നന്ദകുമാർ ഇപ്പോൾ ജാമ്യം അനുവദിച്ച ഉപാധികൾ ലംഘിച്ചു എന്നാണ്‌ പോലീസിന്റെ കണ്ടെത്തൽ. നന്ദകുമാറിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് സമർപ്പിച്ച ഹരജി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി അംഗീകരിക്കുകയായിരുന്നു..

ടി പി നന്ദകുമാറിനെ നിശബ്ദനാക്കാൻ ആഭ്യന്തിര വകുപ്പ് എല്ലാ രീതിയിലും ശ്രമിക്കുകയാണ്‌. തിരുവന്തപുരം ലുലു മാളിൽ പിണറായി വിജയനു നിക്ഷേപം ഉണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും നിക്ഷേപം ഉണ്ടെന്നും ടി പി നന്ദകുമാർ പല തവന ആരോപിച്ചിരുന്നു. ലുലു മാളിന്റെ ഉല്ഘാടനം അടുത്ത് വന്നപ്പോൾ വീണ്ടും ഗുരുതരമായ ആരോപണം ഉന്നയിച്ച് വീണ്ടും നന്ദകുമാർ രംഗത്ത് വന്നിരുന്നു. മാത്രമല്ല പിണറായി വിജയനും കുടുംബത്തിനും 1000 കോടിയുടെ നിക്ഷേപം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര എൻ ഫോഴ്മെന്റിൽ ടി പി നന്ദകുമാർ പരാതി നല്കുകയും 27 മണിക്കൂർ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ലാവലിൻ കേസിലും പിണറായി വിജയനെ പ്രതി സ്ഥാനത്ത് ആക്കാൻ നിയമ പോരാട്ടം നടത്തുന്നതും ടി പി നന്ദകുമാർ ആയിരുന്നു.

ഇത്തരത്തിൽ പിണറായി വിജയനും കുടുംബത്തിനും എതിരേ ഗുരുതര ആരോപണം ഉന്നയിച്ച മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാർ എന്നാൽ അറസ്റ്റിലായത് മറ്റൊരു കേസിൽ ആയിരുന്നു. മന്ത്രി വീണാജോർജുമായി ബന്ധപ്പെട്ട മോശമായ ക്ളിപ്പുകൾ തന്റെ കൈവശം ഇല്ലെന്ന് അദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് മന്ത്രി വീണാ ജോർജിനെ ഏറെ മാനസീകമായി വേദനിപ്പിച്ചു എന്നും അപമാനം വരുത്തി എന്നും ചൂണ്ടിക്കാട്ടിയും സ്ത്രീത്വത്തിനെതിരായ പരാമർശം എന്നും ചൂണ്ടിക്കാട്ടിയും ആയിരുന്നു നന്ദകുമാറിനെ ജയിലിൽ ആക്കാൻ പരാതി വന്നത്. ഈ പരാതി നല്കിയത് മന്ത്രി വീണാ ജോർജ് ആയിരുന്നില്ല. അവരുടെ പ്രൈവറ്റ് സിക്രട്ടറി ആയിരുന്നു. പരാതിക്കാരിക്ക് വേണ്ടി പരാതിക്കാരിയുടെ പ്രൈവറ്റ് സിക്രട്ടറിയാണ്‌ പരാതി നല്കിയത്. തുടർന്ന് നന്ദകുമാറിനെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. 14 ദിവസം കോടതി റിമാന്റ് ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് 2 ദിവസം അദ്ദേഹത്തേ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ക്രൈം ഓഫീസിലെ ഹാർഡ് ഡിസ്കുകൾ, മെമ്മറി കാർഡുകൾ, സി സി ടി വി ഹാർഡ് ഡിസ്ക്, മൊബൈലുകൾ എല്ലാം പോലീസ് പിടിച്ചെടുത്തിരുന്നു. ഒടുവിൽ ഡിസംബർ 7നു ജാമ്യം ലഭിച്ച നന്ദകുമാറിനെ വീണ്ടും ഇപ്പോൾ ജാമ്യം റദ്ദ് ചെയ്യിപ്പിച്ച് പോലീസ് വേട്ടയാടുകയാണ്‌