അനർഥങ്ങൾ! ഭദ്രകാളിയേ വീണ്ടും കുടിയിരുത്തിയ ഗ്രാമം

തിരുവനന്തപുരം: കരിച്ചൽ ക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്നു ഒരു ക്ഷേത്രം. ഭദ്രകാളി ദേവിയുടെ സാന്നിധ്യം അനുഗ്രഹമായി തിരികെ വരാൻ കാരണമായ ഒരു ക്ഷേത്രമാണ്. ചരിത്രപരമായി നിലനിൽക്കുന്ന ഒരു കാര്യം കാലങ്ങൾക്കു മുൻപ് ഒരു സമുദ്രം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇവിടെ  ധാരാളം പച്ചപ്പ് കലർന്ന പ്രദേശങ്ങളും ഒക്കെ ഉണ്ടായിരുന്നു.

ഒരിക്കൽ ഇവിടെ ഒരു പ്രളയം ഉണ്ടാകുകയും കടൽ ഉൾവലിഞ്ഞ് പോകുകയും ചെയ്തു. തുടർന്ന് ഭദ്രകാളി വി​ഗ്രഹം നഷ്ടമായി ഭദ്രകാളി ദേവിയുടെ സാന്നിധ്യം വീണ്ടെടുക്കുന്നതിനാണ് പുന: പ്രതിഷ്ഠ നടത്തുന്നത്.

കേട്ടറിവ് മാത്രമുള്ള ചരിത്രമാണ് ഇത്. വി​ഗ്രഹം പ്രളയത്തിൽ ഒലിച്ചുപോയതിനുശേഷം ഇവിടെ സൂക്ഷിച്ചിട്ടുള്ള വാൾ ശൂലം എന്നിവയാണ് ഭദ്രകാളി സങ്കല്പത്തിൽ ആാധിച്ചുപോന്നിരുന്നത്. ഇവിടെ ഇപ്പോഴുള്ള പ്രതിഷ്ഠ അഭയവരദ മുദ്രയോടുകൂടിയതും ശംഖുചക്രധാരിണിയും ചടതുർഭുജങ്ങളോടുകൂടിയ സ്വാത്വിക കൃഷ്ണവി​ഗ്രഹമാണ്. ഇതി 35 വർഷങ്ങൾക്ക് മുൻപ് പ്രതിഷ്ഠിച്ചതാണ്.

180 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ സംഭവങ്ങൾക്ക് ഇപ്പോൾ ജീവിച്ചിരിക്കുന്ന 70 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ മാത്രം കേട്ടറിവുകളാണ്.