യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ സർവ്വേകളും രസകരമായ ചില വാക്കുകളും വാർത്തകളും ഇതുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്നെ തിരഞ്ഞെടുപ്പിൽ ആര് വിജയിക്കും ചില താരതമ്യ പഠനങ്ങളും ഒക്കെ തന്നെ ഇത്തരം അഭിപ്രായ സർവേ സ്ഥാപനങ്ങളുമൊക്കെ തന്നെ നടത്തിയിരുന്നു. ഇതിലൊക്കെ തന്നെ അത്ഭുതകരമായ ഒരു കാര്യം നരേന്ദ്രമോദി സർക്കാർ 2024 ലും വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി അധികാരത്തിൽ വരുമെന്ന് എല്ലാ അഭിപ്രായ സർവീസും ഒരേ സ്വരത്തിൽ തന്നെ പറഞ്ഞതാണ്.

എന്നാൽ മറ്റൊരു രസകരമായ കാര്യം, ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളിലുള്ള അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് രാജ്യത്തെ പ്രതിപക്ഷ പാർട്ടി പ്രത്യേകിച്ചും രാഹുൽ ഗാന്ധിയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ വായിൽ നിന്ന് ഒരിക്കലും കേൾക്കാൻ ജനങ്ങൾ ആഗ്രഹിക്കാത്ത തരത്തിലുള്ള മണ്ടത്തരങ്ങൾ അദ്ദേഹം എഴുന്നള്ളിക്കുന്നു എന്നുള്ളതാണ് . അതിൽ ഏറ്റവും ഒടുവിലായി വന്നതാണ് ഉത്തർപ്രദേശിൽ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ സഖ്യം 79 സീറ്റ് നേടും എന്ന് ഉള്ളത്. എന്നാൽ ഹജയിൽ 80 സീറ്റിൽ 79ഉം നേടുമെന്നുള്ള അവകാശവാജത്തെ അഖിലേഷ് യാദവും പിൻതാങ്ങുന്നു.

ഇതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത് രാജ്യത്തെ യുവരാജാക്കന്മാർ ഇപ്പോഴും ഉറക്കത്തിലാണ്. അവർ ഉറക്കത്തിൽ കിടന്നുകൊണ്ട് എന്തൊക്കെയോ പിച്ചും പേയും പറയുന്നു, ജൂൺ 4 ന് ജനങ്ങൾ അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും അതുവരെ അവർ ഉറങ്ങിക്കോട്ടെയെന്നാണ്.