പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നിരോധിച്ച പിഎഫ്ഐയിലെ എട്ട് അംഗങ്ങൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി ബുധനാഴ്ച റദ്ദാക്കി.ബറഖത്തുള്ള, ഇദ്രിസ്, മുഹമ്മദ് താഹിർ, ഖാലിദ് മുഹമ്മദ്, സയ്യിദ് ഖാജ, മൊഹിനുദ്ദീൻ, യാസർ അറാഫത്ത്, ഫയാസ് അഹമ്മദ് എന്നിവർക്ക് 2023 ഒക്ടോബർ 23ന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിചിരുന്നു.ഇതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഈ കേസിൽ ഇപ്പോൾ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ തള്ളി എൻ ഐ എക്കൊപ്പം നിലകൊള്ളുകയാണ്‌. ഇവരുടെ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കി എന്നത് പോപ്പുലർ ഫ്രണ്ടിന്റെ പിണിയാളുകൾക്കും അവരെ തലോടുന്ന പ്രാദേശിക സഖ്യങ്ങൾക്കും വൻ മുന്നറിയിപ്പാണ്‌. എൻഐഎ ക്ക് അനുകൂല വിധി സുപ്രീം കോടതിയിൽ നിന്നും വന്നപ്പോൾ പുറത്തിറങ്ങി കാറ്റും കൊണ്ട് നടക്കുന്ന പോപ്പുലർ ഫ്രണ്ടുകാർ ഉടൻ ഇനി ജയിലിൽ തിരിച്ചു കയറണം.

കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾ നാട്ടിലല്ല ജയിലിൽ കഴിയണം.ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഞങ്ങൾ ക്ക് കഴിയും എന്ന് സുപ്രീം കോടതി പറഞ്ഞു.വ്യക്തിസ്വാതന്ത്ര്യം നൽകുന്ന ഉത്തരവുകൾ വികൃതമാണെങ്കിൽ കോടതികൾക്ക് ഇടപെടാം“, സുപ്രീം കോടതി വിധിച്ചു.

”അപ്പീലുകൾ അനുവദിച്ചിരിക്കുന്നു. വിചാരണ വേഗത്തിലാക്കണം, ഈ ഉത്തരവ് വ്യാഖ്യാനിക്കരുത്, മെറിറ്റുകളിൽ ഒന്നും പറഞ്ഞിട്ടില്ല.“, സുപ്രീം കോടതി പറഞ്ഞു.

ഇവർക്ക് ജാമ്യം അനുവദിച്ച മദ്രാസ് ഹൈക്കോടതി പറഞ്ഞത് ഇങ്ങിനെയായിരുന്നു….ഏതെങ്കിലും തീവ്രവാദ പ്രവർത്തനത്തിലോ ഒരു തീവ്രവാദി സംഘത്തിലോ സംഘടനയിലോ അല്ലെങ്കിൽ തീവ്രവാദ പരിശീലനത്തിലോ ഉള്ള ഏതെങ്കിലും വ്യക്തിയുടെ പങ്കാളിത്തം സംബന്ധിച്ച ഒരു വിവരവും ഈ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിയുന്നില്ല

പ്രസ്തുത സാഹചര്യത്തിൽ, യുഎപിഎ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയതിന് അപ്പീൽ നൽകിയവർക്കെതിരെയുള്ള ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ഈ കോടതി ഒരു വസ്തുതയും കണ്ടെത്തുന്നില്ല..എന്നാൽ ഇതെല്ലാം സുപ്രീം കോടതി തള്ളി കളഞ്ഞു.