kerala

കോവിഡ് 19, സംസ്ഥാനത്ത് വീണ്ടും മരണം, മരിച്ചത് 73കാരി

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച് വീണ്ടും മരണം. തൃശൂരിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ നിന്നും യാത്ര ചെയ്ത് വന്ന കടപ്പുറം അഞ്ചങ്ങാടി കെട്ടിങ്ങല്‍ പോക്കാക്കില്ലത്ത് മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി(73) യാണ് മരിച്ചത്. പാലക്കാട് വഴി മകനൊപ്പം പ്രത്യേക വാഹനത്തില്‍ പെരിന്തല്‍മണ്ണയില്‍ ഇവര്‍ എത്തിയത് മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ്. സ്ത്രീക്ക് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ മകന്‍ പാര്‍ട്ടീഷനുള്ള ആംബുലന്‍സില്‍ കഴിഞ്ഞ 20ന് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ മെഡിക്കല്‍ സംഘം തീരുമാനിച്ചെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്ക് നേരത്തെ തന്നെ പ്രമേഹം, രക്താദിമര്‍ദം, ശ്വാസ തടസം തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നു. ഇതിന് ചികിത്സ തേടുന്നുണ്ടായിരുന്നു.

കോവിഡ് പരിശോധനയ്ക്കുള്ള ഇവരുടെ സ്രവങ്ങള്‍ സ്വീകരിക്കുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുകയും ഫലം പോസറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഇപ്പോള്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുമാണ്.

ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം സംസ്ഥാനത്തിന്റെ കണക്കു പ്രകാരം നാലായി. കേന്ദ്ര ഗവണ്‍മെന്റിന്റെ കണക്കില്‍ മരണം അഞ്ചാണ്. കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയശേഷം മരിച്ച മാഹി സ്വദേശിയെക്കൂടി കൂട്ടിയതിനാലാണിത്.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; ‘മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം’

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ…

22 mins ago

മേയറോട് തർക്കിച്ച സംഭവം, കെഎസ്ആർടിസി ഡ്രൈവറെ ജോലിയിൽനിന്ന് മാറ്റി നിർത്തി

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവർ യദുവിനെ ജോലിയിൽ…

23 mins ago

ഡ്രൈവര്‍ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചു, പൗരര്‍ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നത്- ആര്യ രാജേന്ദ്രൻ

കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രൻ. സൈഡ് തരാത്തതിനെ ചൊല്ലിയല്ല തര്‍ക്കമുണ്ടായതെന്നും ലൈംഗികച്ചുവയുള്ള ആംഗ്യം തങ്ങളെ നോക്കി…

52 mins ago

ഭക്ഷ്യവിഷബാധ, ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ

മുംബൈ: ചിക്കൻ ഷവർമ കഴിച്ച 12 പേർ ആശുപത്രിയിൽ. മുംബൈയിലെ ​ഗോർ​ഗാവ് ഏരിയയിലാണ് സംഭവം. ഭക്ഷ്യവിഷബാധയാണെന്നാണ് സൂചന. ആശുപത്രിയിൽ പ്രവേശിപ്പിച്ച…

52 mins ago

എട്ട് വര്‍ഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടുമുട്ടി- ഭാഗ്യലക്ഷ്മി

എട്ട് വർഷത്തിനു ശേഷം നടൻ ശ്രീനിവാസനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച്‌ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ശ്രീനിവാസനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം…

1 hour ago

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പെരുമാതുറ : മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ (64)…

1 hour ago