വാഷിംഗ്ടണ്‍ : കൊവിഡ്- 19നെ തുടര്‍ന്നുണ്ടാകുന്ന ന്യുമോണിയ കാട്ടുതീ പോലെ വിനാശകാരിയാണെന്ന് ശാസ്ത്രജ്ഞര്‍. ശ്വാസകോശത്തെ നശിപ്പിക്കുമെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. മറ്റ് കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ന്യുമോണിയയില്‍ നിന്ന് വ്യത്യസ്തമാണ് കൊവിഡ് കാരണമായുണ്ടാകുന്നവ. അണുബാധ സജീവമാകുമ്പോള്‍ പനി, കുറഞ്ഞ രക്തസമ്മര്‍ദം എന്നിവ ശക്തമാക്കുകയും വൃക്ക, മസ്തിഷ്കം, ഹൃദയം അടക്കമുള്ള അവയവങ്ങളെ നശിപ്പിക്കുകയും ചെയ്യും.
ബാക്ടീരയയോ ഇന്‍ഫ്ളുവന്‍സ പോലുള്ള വൈറസോ കാരണമായുണ്ടാകുന്ന ന്യുമോണിയ മണിക്കൂറുകള്‍ക്കകം ശ്വാസകോശത്തിന്റെ അധിക ഭാഗങ്ങളിലും പടരും. എന്നാല്‍, ആധുനിക ഐ സി യുകളില്‍ വെച്ച് ഈ ബാക്ടീരിയേയോ വൈറസിനെയോ ആന്റിബയോട്ടികോ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയോ വെച്ച് ആദ്യദിവസങ്ങളില്‍ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും.
എന്നാല്‍, കൊവിഡ് കാരണമുള്ള ന്യുമോണിയ ശ്വാസകോശത്തില്‍ പെട്ടെന്ന് പടരുന്നതിന് പകരം, ശ്വാസകോശത്തില്‍ വിവിധ ചെറിയ ഭാഗങ്ങളില്‍ കേന്ദ്രീകരിക്കും. തുടര്‍ന്ന് ശ്വാസകോശത്തിന്റെ രോഗപ്രതിരോധ കോശങ്ങളെ ഹൈജാക്ക് ചെയ്ത് ഇവ ഉപയോഗിച്ച് ശ്വാസകോശത്തിലുടനീളം പടരും. ഇതിന് ദിവസങ്ങളോ ആഴ്ചകളോ എടുക്കും.
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…