topnews

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു; സാഹചര്യം ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കൊവിഡ് കേസുകൾ 90000ത്തിന് മുകളിൽ എത്തി. നിലവിലെ സാഹചര്യം ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്.

കൗമാരക്കാരിലെ വാക്സിനേഷൻ നല്ല രീതിയിൽ മുൻപോട്ട് പോകുന്നുണ്ട്. നിരീക്ഷണത്തിലും പ്രതിരോധ നടപടികളിലും വീഴ്ച പാടില്ലെന്നും മന്ത്രാലയം നിർദ്ദേശിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ വീട്ടിൽ നിരീക്ഷിച്ചാൽ മതിയാകും. മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികൾ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷമേ വീട്ടിൽ നിരീക്ഷണത്തിലിരിക്കാവൂ എന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ കൊവിഡ് കേസുകൾ ഏറ്റവുമുയർന്ന നിരക്കിലാകുമെന്നും, രാജ്യത്തെ മെട്രോ നഗരങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയാൻ സാധ്യതയുണ്ടെന്നും ഇത് മൂന്നാംതരംഗത്തിന്‍റെ സൂചനയാണെന്നും കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ കെ അറോറ വ്യക്തമാക്കി.

Karma News Editorial

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

7 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

8 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

8 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

9 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

9 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

10 hours ago