social issues

ഇത് അത്ര വലിയ പാപമൊന്നുമല്ല, എത്രയോ പേര് ചെയ്യുന്നു, പക്ഷെ പകല്‍ മാന്യരുടേത് സമൂഹം ആഘോഷിക്കും, ഫിറോസിനെതിരെ വീണ്ടും ജസ്ല

കഴിഞ്ഞ ദിവസമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നം പറമ്പിലിന്റെ പേരില്‍ മോശമായ വീഡിയോ പുറത്ത് എത്തിയത്. ഇതിന് പിന്നാലെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി. ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശ്ശേരിയും വിഷയത്തില്‍ പല പ്രതികരണങ്ങള്‍ നടത്തി. ഇപ്പോള്‍ മറ്റൊരു കുറിപ്പ് ജസ്ല ഈ വിഷയത്തില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇതോടു കൂടി ഈ വിഷയത്തിലുള്ള പോസ്റ്റുകള്‍ നിര്‍ത്തുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ജസ്ലയുടെ കുറിപ്പ് ആരംഭിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം, ഇതോടു കൂടി ഈ വിഷയത്തിലുള്ള പോസ്റ്റുകള്‍ നിര്‍ത്തുന്നു.. ബാക്കി അടുത്ത വിഷയം നീ ഉണ്ടാക്കുമ്പോ. എല്ലാ വിഷയവും പെട്ടന്ന് വിടാന്‍ കഴിയുന്നൊരാളാണ് ഞാന്‍. ആളുകളോട് മനസ്സില്‍ പെട്ടന്ന് ക്ഷമിക്കാണും പൊറുക്കാനും ഒക്കെ കഴിയാറുണ്ട്. പക്ഷെ നിന്റെ വിഷയം മാത്രം പറ്റുന്നില്ല ഫിറോസ്. വര്‍ഷങ്ങള്‍ മെന്റല്‍ ട്രോമായിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും പുറത്തും നിന്റെ വെട്ടുക്കിളികളുടെ ഉപദ്രവം. പ്രിയപ്പെട്ടോരാള്‍ മരിച്ച മരണ വീട്ടില്‍ നില്‍ക്കുമ്പോള്‍ വരെ നിന്റെ വെട്ടുക്കിളികള്‍ എന്റെ ഫോണിലോട്ടു വിളിച്ചു ശല്ല്യം ചെയ്തു പറഞ്ഞ വാക്കുകള്‍. ലൈംഗീക frustration. ബിപി കൂടി ഞാന്‍ അവിടെ വീണത്.

പലപ്പോഴും നിന്റെ വെട്ടുക്കിളികളുടെ അക്രമം ഡിപ്രെഷനിലോട്ടു കൊണ്ട് പോയി. Panic death വരെ ഉണ്ടായ അവസരങ്ങള്‍. മറക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ്. ഞാന്‍ ആശയപരമായ ഒരു വിയോജിപ്പ് മാന്യമായി മാത്രല്ലേ ഫിറോസ് പറഞ്ഞിരുന്നോളു. അതിനു വലിയൊരു സമുദായത്തിന് മുന്നിലേക്ക് വേട്ടയാടാന്‍ വലിച്ചിട്ടു കൊടുക്കേണ്ടിയിരുന്നില്ലല്ലോ. എന്നെയെന്നല്ല ഒരാളേം മേലില്‍ അങ്ങനെ ചെയ്യരുത്.

ശാരീരകമായും മാനസീകമായും നീയും നിന്റെ ആളുകളും ഉപദ്രവിച്ചത് ഞാന്‍ മനസ്സില്‍ പോലും അറിയാത്ത വിഷയത്തിനാണ്. അത്രക്കും നോവ്. മറക്കുമോ മനുഷ്യനുള്ള കാലം. ഇനി അടുത്ത വിഷയം വരുമ്പോ മാത്രേ നിനക്കെതിരെ സംസാരിക്കു. ഞാന്‍ കാത്തിരിക്കലാണ്. ഓരോന്നും പുതിയത് വരും. എന്നെനിക്കുറപ്പുണ്ട്. കാരണം നിന്റെ കള്ളത്തരങ്ങള്‍ ഞങ്ങളോളം ഇപ്പൊ മറ്റാര്‍ക്കും അറിയുന്നുണ്ടാവില്ല. Waiting for next. പിന്നെ ഈ വിഷയം.. അത്ര വലിയ പാപമൊന്നുമല്ല. ട്ടോ. എത്രയോ പേര് ചെയ്യുന്നു. പക്ഷെ പകല്‍ മാന്യരുടേത്.. സമൂഹം ആഘോഷിക്കും. അത്രമാത്രം.

Karma News Network

Recent Posts

ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമം, 57കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച സ്ത്രീ ട്രെയിനിന് അടിയിൽ പെട്ട് മരിച്ചു. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കല്‍…

26 mins ago

കാര്‍ ഓടയിലേക്ക് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: കാര്‍ ഓടയിലേക്ക് മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ തവളക്കുഴിയിലാണ് നിയന്ത്രണം നഷ്ടമായ കാര്‍ ഓടയിലേക്ക് മറിഞ്ഞത്.…

59 mins ago

എഎപിയുമായുള്ള സഖ്യം, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് അരവിന്ദര്‍ സിംഗ് ലവ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദര്‍ സിംഗ് ലവ്‌ലി രാജിവെച്ചു. ഇന്നലെയാണ് രാജി കൈമാറിയത്. ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുമായുള്ള…

2 hours ago

ആലപ്പുഴയിലെ ആത്മീയ കേന്ദ്രം വഴി ബിജെപിക്ക് വോട്ട് പിടിച്ചെന്ന ആരോപണം കൃപാസനത്തെ ലക്ഷ്യം വച്ചോ?

ആലപ്പുഴയിലെ ചില ആത്മീയ കേന്ദ്രങ്ങൾ ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ ശ്രമിച്ചിരുന്നെന്ന് എഎം ആരിഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൃപാസനം…

2 hours ago

കോഴിക്കോട് ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട നിലയില്‍, ഒരാൾ കസ്റ്റഡിയില്‍

കോഴിക്കോട് വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. ഓട്ടോയിൽ മദ്യപിച്ച്…

3 hours ago

ഹൈറിച്ച് ഗ്രൂപ്പിനും ഉടമകൾക്കും തിരിച്ചടി, 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ ജില്ലാ കളക്ടറുടെ കൈവശത്തിലാകും

ഹൈറിച് സാമ്പത്തിക തട്ടിപ്പ് കേസിൽ താൽകാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന തൃശ്ശൂർ ജില്ലാ കളക്ടറുടെ നടപടി…

3 hours ago