topnews

കൊറോണ പരന്നത് വുഹാനിൽ നിന്ന്: തന്റെ സംശയം ലോകം അംഗീകരിക്കുന്നുവെന്ന് ട്രംപ്

ലോകത്തെ മുഴുവൻ ദുരിതത്തിലാക്കിയ കൊറോണ ചൈനയിലെ വുഹാനിൽ നിന്നു തന്നെയാണ് പരന്നതെന്ന തന്റെ നിഗമനം ശരിയാണെന്ന് തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകരാജ്യങ്ങളിലെ ശാസ്ത്രസമൂഹം ഒരാഴ്ചയായി റിപ്പോർട്ടുകൾ പുറത്തുവിടുന്നത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ആരോഗ്യ വകുപ്പ് ഉപദേഷ്ടാവ് ഡോ.ഫൗസി നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ട്രംപ് രംഗത്തെത്തിയത്. ചൈന 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും ട്രംപ് പറഞ്ഞു. ചൈനീസ് വൈറസ് എന്നായിരുന്നു ട്രംപ് കൊറോണയെ വിശേഷിപ്പിച്ചിരുന്നത്.

ചൈനയുടെ ആഗോളതലത്തിലെ കുതന്ത്രങ്ങളെല്ലാം താനാണ് തുറന്നുകാണിച്ചതെന്നും ഇന്ന് അതെല്ലാം തെളിവ് സഹിതം പുറത്തുവരികയാണെന്നും ട്രംപ് പറഞ്ഞു. എന്നെ ശത്രുവായി കാണുന്നവരെല്ലാം ഒരേ സ്വരത്തിൽ ചൈനയെ കുറ്റപ്പെടുത്താൻ ഇപ്പോൾ തയ്യാറായിരിക്കുന്നു. വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വ്യാപിച്ചതെന്ന് ഇന്ന് സ്ഥിരീകരിക്കുകയാണ്. ചൈനയ്‌ക്കെതിരെ എന്റെ നടപടികൾക്ക് ഇന്ന് പിന്തുണ ലഭിക്കുന്നു. ഇനിയെങ്കിലും ആഗോളസമൂഹത്തിനെ കൊന്നൊടുക്കുന്ന ചൈനയ്‌ക്കെതിരെ നടപടി എടുക്കണം. കനത്ത പിഴ ഈടാക്കി അന്താരാഷ്ട്രസമൂഹം പ്രതിരോധിക്കാൻ തയ്യാറാകണമെന്നും ട്രംപ് പറഞ്ഞു. ഇന്നിപ്പോൾ എന്നെ എതിർത്തവർ ചൈനയെ സംശയത്തിന്റെ നിഴലിൽ നിർത്തിയതിൽ സന്തോഷമുണ്ടെന്നും ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞു.

Karma News Editorial

Recent Posts

നൃത്തം ചെയ്യുന്നതിനിടെ 67കാരി കുഴഞ്ഞു വീണ് മരിച്ചു, സംഭവം തൃശൂരിൽ

തൃശൂർ  : നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ്…

24 mins ago

പാനൂര്‍ വിഷ്ണു പ്രിയ വധക്കേസ്, പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി

തലശ്ശേരി പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. പ്രതിഭാഗം വാദം തലശ്ശേരി അഡീഷണൽ…

27 mins ago

മാളവികയുടെ ഭാവിവരൻ നവനീത് കോടീശ്വരൻ,ലോകോത്തര കമ്പനിയുടെ തലപ്പത്ത്

ഇന്ന് വിവാഹപ്രായത്തിൽ എത്തി നിൽക്കുകയാണ് ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക. യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റായ നവനീതാണ് ചക്കിയുടെ ഭാവി…

52 mins ago

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച സർക്കുലർ ഇറക്കിയില്ല, നട്ടംതിരിഞ്ഞ് ആർടിഒമാർ

തിരുവനന്തപുരം : പുതിയ ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ അടിമുടി ആശയക്കുഴപ്പം. ടെസ്റ്റ് പരിഷ്കരണത്തിലെ പുതിയ മാറ്റങ്ങളും തീരുമാനങ്ങളും സംബന്ധിച്ച് ​ഗതാ​ഗത…

1 hour ago

കശ്മീരിൽ മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു, ഒരു മരണം, 14 പേർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ബെനിഹാളിൽ നടന്ന വാഹനപകടത്തിൽ 23-കാരൻ സഫ്വാഴ പി.പി ആണ് മരിച്ചത്. വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.…

1 hour ago

മേയർക്കെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നു- ചിന്താ ജെറോം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം നടക്കുന്നുവെന്ന് ചിന്താ ജെറോം. കെ.എസ്‌.ആർ.ടി.സി. ഡ്രൈവറുടെ അപമര്യാദയോടെയുള്ള പെരുമാറ്റവും…

1 hour ago