world

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി സ്വിറ്റ്സർലന്റ്

‌സൂറിക് ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിലനിന്നിരുന്ന അവസാന നിയന്ത്രണങ്ങളും ഏപ്രിൽ ഒന്നു മുതൽ സ്വിറ്റ്സർലന്റ് ഒഴിവാക്കുന്നു. കോവിഡ് പോസിറ്റീവ് ആകുന്നവർക്കുള്ള അഞ്ചു ദിവസത്തെ ഐസലേഷനും, പൊതുഗതാഗത സർവീസിലും ആരോഗ്യ സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കേണ്ടിയിരുന്നതും ഇനിമുതൽ ആവശ്യമില്ല.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല എന്നതുൾപ്പെടെ കോവിഡ് നിയന്ത്രണങ്ങളിൽ ഒരു മാസം മുമ്പ് വരുത്തിയ ഇളവുകൾ വിലയിരുത്തിയാണ് സർക്കാർ നടപടി. കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടും, മരണസംഖ്യയിലോ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിലോ വർധനവുണ്ടായില്ല. കോവിഡ് രോഗികളിലെ ഒരു ശതമാനത്തെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം 16,462 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കോവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ലെങ്കിലും അതിന്റെ മോശം ഘട്ടം അവസാനിച്ചുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രി അലൈൻ ബെർസെ പറഞ്ഞു. വാക്സിനേഷൻ വഴിയും കോവിഡ് വന്ന് സുഖം പ്രാപിച്ചതിലൂടെയും ജനങ്ങൾക്ക് കൈവന്ന പ്രതിരോധശേഷിയും ഒമിക്രോൺ വകഭേദങ്ങൾ ദുർബലമായതും നിയന്ത്രണങ്ങൾ ഇനി ആവശ്യമില്ലെന്ന് സാധുകരിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കി.

 

Karma News Network

Recent Posts

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

13 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

34 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

48 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

57 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago