topnews

വാക്‌സിനേഷൻ: ആദ്യ ദിനത്തിൽ വാക്സീൻ സ്വീകരിച്ചത് 30 ലക്ഷത്തോളം കൗമാരക്കാർ

കൊവിഡ് ഭീഷണി വീണ്ടും ഉയരുമ്പോള്‍ രാജ്യത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷന് തുടക്കമായി. ആദ്യ ദിവസം വാക്സീൻ സ്വീകരിച്ചത് മുപ്പത് ലക്ഷത്തോളം കൗമാരക്കാർ. കൊവിൻ പോർട്ടൽ വഴി നാല്പത്തി നാല് ലക്ഷത്തിലധികം പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ കൗമാരക്കാര്‍ക്ക് വലിയ ആശ്വാസമായി.

ഡൽഹി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ രാവിലെ 9 മണി മുതല്‍ വാക്സിനേഷന്‍ തുടങ്ങി. 157 കേന്ദ്രങ്ങളാണ് ഡൽഹിയില്‍ മാത്രം സജ്ജീകരിച്ചിരിക്കുന്നത്. 15 നും 18നും ഇടയിൽ പ്രായമുള്ള പത്ത് കോടിയോളം പേർക്കാണ് ഇന്ന് മുതൽ വാക്സീൻ നൽകി തുടങ്ങിയത്. നാലാഴ്ച്ച ഇടവേളയിൽ കൊവാക്സിൻ ആണ് കുത്തി വെക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ നടത്താം. കൗമാരക്കാർക്ക് വാക്സീൻ നൽകി തുടങ്ങിയതിൽ പ്രധാനമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രി നന്ദി അറിയിച്ചു.

കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ ഡോസ് കൊവാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി. പ്രതിദിന കൊവിഡ് കേസുകളില്‍ 22 ശതമാനം വർധനയുണ്ടായി. 33750 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ പോസിറ്റിവിറ്റി നിരക്ക് 3.8 ശതമാനമായി ഉയർന്നു. തെരഞ്ഞടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷന്‍ നിരക്ക് കൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

Karma News Editorial

Recent Posts

രഹസ്യബന്ധം അറിഞ്ഞതിന്റെ പക; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…

14 mins ago

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

52 mins ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

1 hour ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

2 hours ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

2 hours ago

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

3 hours ago