topnews

അബുദാബിയിൽ ലോകം കാത്തിരിക്കുന്ന കോവിഡ് വാക്‌സിനായുള്ള പരീക്ഷണത്തിന് വിധേയയായി മലയാളി നഴ്സ്

ലക്ഷക്കണക്കിനാളുകളുടെ ജീവൻ കവർന്നെടുത്ത കോവിഡിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും വാക്സിന്റെ പരീക്ഷണത്തിലാണ്. ലോകം കാത്തിരിക്കുന്ന വാക്സിന്റെ പരീക്ഷണത്തിന് തയ്യാറായി മലയാളി നഴ്സ്. അബുദാബിയിൽ ജോലിചെയ്യുന്ന കടുത്തുരുത്തിക്കാരി ആന്റു ജോസഫ്(32) ആണ് വാക്‌സിൻ പരീക്ഷണത്തിന് വിധേയയാത്. സിനോഫാം ചൈന നാഷനൽ ബയോടെക് ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് പരീക്ഷണം നടത്തിയത്.

അബുദാബി എൽഎൽഎച്ച് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയ ആന്റു, അറുനൂറ്റിമംഗലം വാഴപ്പറമ്പിൽ ലിബിന്റെ ഭാര്യയാണ്.ആറു മാസത്തേക്ക് നിരീക്ഷണം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ആന്റു പറഞ്ഞു. നഴ്‌സായ ഭർത്താവ് ലിബിനും വീട്ടുകാരും പൂർണ പിന്തുണ നൽകി. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമാണിപ്പോൾ നടക്കുന്നത്. കോവിഡ് വ്യാപിച്ച ഘട്ടത്തിൽ ഫീവർ ക്ലിനിക്കിൽ സേവനം അനുഷ്ഠിച്ചിരുന്ന ആന്റു കോവിഡ് പോസിറ്റീവ് ആയ ഒട്ടേറെപ്പേരെ പരിചരിച്ചിരുന്നു.

അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിലൊരുക്കിയ പ്രത്യേക കേന്ദ്രത്തിൽ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകിയത്. മൂന്നു തവണയാണ് കുത്തിവയ്പ്. ഒന്നാം തിയതി ആദ്യ ഘട്ടം കഴിഞ്ഞു. പിന്നീടുള്ള തിയതികൾ അറിയിച്ചിട്ടില്ല. 50 ദിവസം അബുദാബിയിൽ തന്നെ കഴിയണം. ഈദ് അവധിക്കിടെ ആദ്യ ബാച്ചിൽ 109 ആരോഗ്യപ്രവർത്തകർ പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിൻ സ്വീകരിച്ചു.ഈ ബാച്ചിലാണ് ആന്റു ജോസഫും ഉൾപ്പെട്ടത്

Karma News Network

Recent Posts

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

9 mins ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

40 mins ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

9 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

10 hours ago

വോട്ട് ചെയ്യാൻ വന്നപ്പോൾ സി.പി.എംകാർ കാലുപൊക്കി കാണിച്ചു

തിരുവനന്തപുരം പാറശ്ശാല കോട്ടയ്ക്കകം വാർഡ് ഒന്നിലെ സുനിതയയെ വോട്ട് ചെയ്യാൻ അനുവദിക്കാതെ സിപിഎം പ്രവർത്തകർ. പാറശാല മണ്ഡലത്തിലെ വോട്ടറാണ് സുനിത.…

11 hours ago

ആലുവയിലെ ​ഗുണ്ടാ ആക്രമണം, അഞ്ചുപേർ അറസ്റ്റിൽ

കൊച്ചി: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ പിടിയിലായ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ മുന്‍…

11 hours ago