kerala

കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചു; തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോടതിയിലേയ്ക്ക്

സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായ തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോടതിയിലേയ്ക്ക്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് തെരെഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നാരോപിച്ചാണ് ഹൈക്കോടതിയെ സമീപിക്കുക.

കെ ബാബു 992 വോട്ടുകൾക്കാണ് എം സ്വരാജിനെ തോൽപ്പിച്ചത്. കെ ബാബു അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചെന്ന ആരോപണം സിപിഐഎം ഉന്നയിക്കുന്നു. ബാബുവിന്റെ നടപടി ചട്ടലംഘനമാണെന്നും വിജയം അസാധുവാക്കണമെന്നുമാണ് സിപിഐഎം ആവശ്യം.തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും, കെ ബാബുവിന്റെ പ്രസംഗങ്ങളുമടക്കമുള്ള തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടുണ്ടെന്നുംഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും സിപിഐഎം ആരോപിക്കുന്നു.

സീല്‍ ഇല്ലാത്തതിന്റെ പേരില്‍ 1071 പോസ്റ്റല്‍ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയും സിപിഐഎം കോടതിയില്‍ ചോദ്യം ചെയ്യും. എണ്‍പത് വയസ് കഴിഞ്ഞവരുടെ 1071 പോസ്റ്റര്‍ ബാലറ്റ് ആണ് എണ്ണാതെ മാറ്റിവച്ചത്. സീല്‍ പതിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇക്കാരണത്താല്‍ വോട്ട് അസാധുവാക്കാന്‍ പറ്റില്ലെന്നും സിപിഐഎം വാദിക്കുന്നു. സ്വരാജിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സിഎം സുന്ദരന്‍ കോടതിയില്‍ ഹര്‍ജി നല്‍കും.

Karma News Editorial

Recent Posts

ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു, സംഭവം എറണാകുളത്ത്

കൊച്ചി : ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ്…

4 mins ago

മുന്നറിയിപ്പില്ലാതെ രാത്രിയിൽ പവർകെട്ട്, കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ : വൈദ്യുത മുടക്കത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിൽ നാട്ടുകാരുടെ പ്രതിഷേധം. പുന്നപ്രയിൽ തീരദേശത്ത് രാത്രിയിൽ മുന്നറിയിപ്പില്ലാതെ വൈധ്യുതി കട്ടായതോടെയാണ് മത്സ്യത്തൊഴിലാളികൾ…

29 mins ago

കാറിൽ സാഹസിക യാത്ര, യുവാക്കള്‍ക്ക് മെഡിക്കല്‍ കോളേജ് അസ്ഥിരോഗ വിഭാഗത്തില്‍ നിർബന്ധിത സാമൂഹിക സേവനം

അപകടകരമാം വിധം കാറിൽ യാത്ര നടത്തിയ യുവാക്കൾക്ക് നിർബന്ധിത സാമൂഹിക സേവനം ശിക്ഷയായി നൽകി ഗതാഗത വകുപ്പ്. മാവേലിക്കര ജോയിന്റ്…

48 mins ago

ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂര്‍ ഫോണിൽ സംസാരിച്ചു, നടപടിയുമായി പോലീസ്, ഓർമയില്ലെന്ന് ഡ്രൈവറുടെ പ്രതികരണം

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മേയര്‍ തർക്കത്തിൽ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു…

1 hour ago

സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവം, പ്രതി പിടിയിൽ

തിരുവനന്തപുരം : പൊഴിയൂരിൽ സ്കൂട്ടർ യാത്രികയുടെ മാലപൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്. തമിഴ്നാട്ടിൽ…

2 hours ago

ബൈക്കപകടത്തില്‍പ്പെട്ട സഹയാത്രികനെ വഴിയിലുപേക്ഷിച്ച് യുവാവ് കടന്നു, 17കാരൻ മരിച്ചു

പത്തനംതിട്ട : 17കാരനായ സഹയാത്രികനെ ബൈക്കപകടത്തില്‍പ്പെട്ടതോടെ വഴിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു. ഗുരുതരമായി പരിക്കേറ്റ 17-കാരനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം…

2 hours ago