kerala

ആറ്റിങ്ങലിൽ ബിജെപി ബൂത്ത് ഓഫീസുകൾക്ക് നേരെ സിപിഎം ആക്രമണം, 3 മണിക്ക് ശേഷം വോട്ട് ചെയ്യാനെത്തിയാൽ വകവരുത്തുമെന്ന് ഭീഷണി, സംഘർഷാവസ്ഥ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ബിജെപി ബൂത്ത് ഓഫീസുകൾക്ക് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട്, കോട്ടുകുന്നം, കളമച്ചൽ, കല്ലറ തുടങ്ങിയ ഭാഗങ്ങളിലാണ് സിപിഎം പ്രവർത്തകർ ബിജെപിയുടെ ബൂത്ത് ഓഫീസുകളിൽ അക്രമം നടത്തിയത്.

എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്‌ളക്‌സ്‌ബോർഡുകൾ സിപിഎം പ്രവർത്തകർ നശിപ്പിച്ച നിലയിലാണ്. ഉച്ചയ്‌ക്ക് 3 മണിക്ക് ശേഷം ബൂത്തിലേക്ക് പ്രവർത്തകരെത്തിയാൽ വകവരുത്തുമെന്ന് വധഭീഷണി മുഴക്കിയതായും ബിജെപി പ്രവർത്തകർ പറഞ്ഞു.

ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിക്ക് വർദ്ധിച്ചു വരുന്ന ജനപ്രീതിയിൽ അസ്വസ്ഥത തോന്നിയ സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവർ വധഭീഷണി മുഴക്കിയതായും ബിജെപി വാമനപുരം മണ്ഡലം പ്രസിഡന്റ് പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

Karma News Network

Recent Posts

രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

പന്തീരാങ്കാവ് ​ഗാർഹിക പീഡനത്തിൽ പ്രതിയായ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്. ജർമനി, സിം​ഗപ്പൂർ…

16 mins ago

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

57 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

2 hours ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

2 hours ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

3 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

3 hours ago