Categories: kerala

വോട്ടുചെയ്യാൻ പോയ കുടുംബത്തിന്റെ കാർ കത്തി, സംഭവം കോഴിക്കോട്

തിരുവമ്പാടി : വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. കൂടരഞ്ഞി കക്കാടംപൊയിലിൽ ആണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് പൂർണമായും കത്തിനശിച്ചത്. കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.

കാറിന്റെ മുൻ ഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട ഉടനെ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ പുറത്തിറങ്ങിയാൽ വൻ ദുരന്തം ഒഴിവായി. അൽപസമയത്തിനകം കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു. മുക്കത്തുനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനിടെയായിരുന്നു സംഭവം.

അതേസമയം, കോട്ടയത്ത് ഈരാറ്റുപേട്ട വട്ടക്കയത്ത് എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസിലേക്ക് വാഹനം ഇടിച്ചുകയറി ആറ് പേർക്ക് പരിക്ക്. അപകടത്തിൽ കുന്നുംപുറത്ത് സിറാജ്, വടക്കേപറമ്പിൽ തങ്കമണി, ഇടകളമറ്റത്തിൽ സകീർ, ആലുംതറ കുഞ്ഞാലുമ്മ, ചോച്ചുപറമ്പിൽ ബഷീർ, വാഴമറ്റത്തിൽ അജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തൊടുപുഴ ഭാ​ഗത്ത് നിന്ന് പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

രാവിലെ ഒൻപതുമണിയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ നാല് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

karma News Network

Recent Posts

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

24 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

26 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

1 hour ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

1 hour ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

1 hour ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

2 hours ago