Premium

ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ്, മന്ത്രിക്കെതിരേ ലൈംഗീക ചുവയോടെ സംസാരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരെ മോശം പ്രസ്താവന നടത്തിയ മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാറിനെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് കോടതിയേ സമീപിച്ചു. കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നന്ദകുമാറിനെതിരേ നിരവധി കേസുകൾ ഉണ്ടെന്നും അന്വേഷണം നടത്താൻ പ്രതിയേ പോലീസ് കസ്റ്റഡിയിൽ വിടണം എന്നും ആണ്‌ ആവശ്യം. നന്ദകുമാറിനെതിരേ പോലീസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപോർട്ട് കർമ്മ ന്യൂസിനു ലഭിച്ചു. മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സിക്രട്ടറി അഡ്വ കെ സജീവനാണ്‌ മന്ത്രിക്ക് വേണ്ടി പോലീസിൽ പരാതി നല്കിയത്.

27.11.2021 വീണാ ജോർജിന്റെ ചൂടൻ കിടപ്പറ വീഡിയോ സത്യമെന്ത്? എന്ന തലക്കെട്ടോടെ ക്രൈം സ്‌റ്റോറി ഒരു വീഡിയോ അപ് ലോഡ് ലൈംഗിക ചുവയുള്ളതും ദുഷിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത് വീഡിയോ കണ്ടവരിൽ മോശം വികാരങ്ങൾ ഉണ്ടാക്കിയെന്നും റിമാന്റ് റിപോർട്ടിൽ പറയുന്നു. നന്ദകുമാർ കുറ്റം സമ്മതിച്ചതായിട്ടും പോലീസ് റിമാന്റ് റിപോർട്ടിൽ എഴുതി ചേർത്തിട്ടുണ്ട്. നന്ദകുമാറിനു യു ടുബിൽ നിന്നും ലഭിക്കുന്ന വരുമാനം 5000 രൂപയാണ്‌ എന്നും കൂടുതൽ വരുമാനവും സബ് സ്ക്രൈബേഴ്സിനെയും ഉണ്ടാക്കാനാണ്‌ പ്രതി മന്ത്രി വീണാ ജോർജിനെ അപമാനിച്ച് മര്യാദലംഘനം നടത്തി അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയത് എന്നും അതിനായി ഇന്റർനെറ്റ് ഉപയോഗിച്ചു എന്നും റിമാന്റ് റിപോർട്ടിൽ പറയുന്നു

റിമാന്റ് റിപോർട്ടിൽ മന്ത്രി അല്ല പരാതി നല്കിയത് എന്ന് വ്യക്തം മന്ത്രിക്ക് വേണ്ടി മന്ത്രിയുടെ പ്രൈവറ്റ് സിക്രട്ടറിയാണ്‌ പരാതി നല്കിയത്. നന്ദകുമാർ കുറ്റ സമ്മതം നടത്തി എന്ന് പച്ച കള്ളം പോലീസ് റിമാന്റ് റിപോർട്ടിൽ എഴുതി ചേർത്തിരിക്കുന്നു. അറസ്റ്റ് ചെയ്ത് തെളിവെടുപ്പുകൾ നടത്തിയ ശേഷം വീണ്ടും ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ നന്ദകുമാറിനെ ലഭിക്കണം എന്നു പറയുമ്പോൾ തന്നെ പോലീസും പിണറായി വിജയനും രണ്ടും കൽപ്പിച്ച് ഉള്ള നീക്കമാണ്‌ എന്നും വ്യക്തം. തിരുവനന്തപുരത്ത് നിന്നും മുഖ്യമന്ത്രി അടക്കം പ്ളാൻ ചെയ്ത കൃത്യമായ ഓപ്പറേഷൻ ആണ്‌ നന്ദകുമാറിന്റെ അറസ്റ്റിനും ജയിൽ വാസത്തിനും പിന്നിൽ.

നന്ദകുമാറിനെതിരേ നല്കിയ റിമാന്റ് റിപോർട്ടിന്റെ പൂർണ്ണമായ വിവരണം ഇങ്ങിനെയാണ്‌

എറണാകുളം ചീപ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കൊച്ചി സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ ക്രൈം 10/2021ാം നമ്പർ കേസിലേക്ക് സമർപ്പിക്കുന്ന റിമാൻഡ് റിപ്പോർട്ട്. കേരളാ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. കെ സജീവൻ ഡിജിപിക്ക് നൽകിയ പരാതി കൊച്ചി പോലീസ് കമ്മീഷണർ മുഖാന്തിരം കൊച്ചി സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിൽ 412/TD/CCPS/2021 നമ്പറിൽ 30.11.2021ന് ഫയലിൽ സ്വീകരിച്ച് U/s 354 A, of IPC and 67. 67 A of ITAct പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ക്രൈംസ്റ്റോറി എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ക്രൈം നന്ദകുമാർ എന്ന വ്യക്തി ആരോഗ്യ വകുപ്പ് മന്ത്രിയേയും മറ്റും പേരെടുത്ത് പറഞ്ഞ് ലൈംഗിക ചുവയുള്ളതും ദുഷിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത് വീഡിയോ കണ്ടവരിൽ മോശം വികാരങ്ങൾ ഉണ്ടാക്കിയെന്നും വ്യക്തമാണ്.

ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നന്ദകുമാറിനെ കലൂർ ദേശാഭിമാനി റോഡിലുള്ള ഓഫീസിലെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരികയും പിന്നീട് മൊഴി രേഖപ്പെടുത്തി കുറ്റ വിവരം പറഞ്ഞ് മനസ്സിലാക്കി സാക്ഷികളുടെ സാന്നിധ്യത്തിൽ 1.12.2021ന് അറസ്റ്റ് ചെയ്യുകയും ഇക്കാര്യം നന്ദകുമാറിന്റെ സുഹൃത്തായ അനൂപിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കോടതി മുമ്പാകെ സമർപ്പിച്ചിട്ടുള്ളതാണ്. നന്ദകുമാറിന്റെ കുറ്റസമ്മത മൊഴിയിൽ ക്രൈംസ്റ്റോറി എന്ന പ്രോഗ്രാം നന്ദകുമാർ ആരംഭിച്ച യൂട്യൂബ് ചാനല് ആണെന്നും നന്ദകുമാർ തന്നെയാണ് അതിന്റെ ചീഫ് എഡിറ്ററെന്നും വ്യക്തമായി. നന്ദകുമാർ തന്നെയാണ് ചാനലിൽ വീഡിയോസ് അപ് ലോഡ് ചെയ്യുന്നതെന്നും മൊഴിയിൽ പറയുന്നു.

27.11.2021 വീണാ ജോർജിന്റെ ചൂടൻ കിടപ്പറ വീഡിയോ സത്യമെന്ത്? എന്ന തലക്കെട്ടോടെ ക്രൈം സ്‌റ്റോറി ഒരു വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. ചാനലിന് മാസ വരുമാനമായി 5000 രൂപ ലഭിക്കുന്നുണ്ടെന്നും 58100 സബ്‌സക്രൈബേഴ്‌സ് ഉണ്ടെന്നും മൊഴിയിലുണ്ട്. സബ്‌സ്‌ക്രിപ്ഷൻ വർദ്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ പ്രതി സ്ത്രീത്വത്തെ അപമാനിച്ച് മര്യാദലംഘനം നടത്തി അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിന് ഇന്റർനെറ്റ് ഉപയോഗിച്ചു എന്ന് വ്യക്തമാണ്. സമൂഹത്തിൽ ഉന്നതസ്ഥാനുള്ള സ്ത്രീകളുൾപ്പെടെയുള്ളവരെക്കുറിച്ച് പലതവണ സോഷ്യൽമീഡിയയിലൂടെ അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും നന്തകുമാറിനെതിരരെ എറണാകുളം നോർത് പോലീസ് സ്‌റ്റേഷനിൽ ക്രൈം 1272/2021, 1218/2021 എന്നീ കേസുകളും കേരളത്തിലെ മറ്റ് പല സ്റ്റേഷനുകളിലായി വേറെ വിവിധ കേസുകളും നിലവിലുണ്ട്.

കൃത്യത്തിന് പിന്നിലെ ഗൂഢലക്ഷ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതിനാൽ കോടതി മുമ്പാകെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ ഇത്തരം കുറ്റകൃത്യങ്ങൾ നിസ്സാരമായിക്കണ്ട് വീണ്ടും ആവർത്തിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ച് കേസന്വേഷണത്തെ ദുർബലപ്പെടുത്തുമെന്നും ഡിജിറ്റൽ തെളിവുകളുൾപ്പെടെ നശിപ്പിക്കുമെന്നും പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതിന്റെ ഭാഗമായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കേണ്ടതിനാലും പ്രതിയെ 1.12.2021ന് കോടതിയിൽ ഹാജരാക്കുന്നു. 14 ദിവസത്തേക്ക് റിമാൻഡ് അനുവദിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Karma News Network

Recent Posts

ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി, രണ്ട് കുട്ടികൾ ക്വാറിയിൽ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ…

5 mins ago

മേയർ-ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയർ-ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ…

51 mins ago

നവകേരളാ ബസ് യാത്രക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ്, മുഖ്യമന്ത്രിയുടെ ​ഗൺമാനെ ചോദ്യം ചെയ്തു

എറണാകുളം: നവകേരളാ ബസ് യാത്രക്കിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ അനിലിനെ ചോദ്യം ചെയ്തു. പൊലീസ്…

1 hour ago

മേയർ കാട്ടിയ വഴിയിലൂടെ, കെ എസ് ആർ ടി സി സ്വിഫ്റ്റ് ഡ്രൈവറെ ബസ് തടഞ്ഞ് തല്ലിവീഴ്ത്തി, പ്രതികൾ കസ്റ്റഡിയിൽ

മേയർ സഭവത്തിനു പിന്നാലെ ഇതാ കണ്ണൂരിലും കെ എസ് ആർ ടി സി ഡ്രൈവറെ തല്ലി. ബസ് തടഞ്ഞ് നിർത്തി…

2 hours ago

വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു, പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു ∙ പതിനാറുകാരിയുമായുള്ള വിവാഹ നിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു. പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിൽ പ്രകാശ്…

3 hours ago

മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്,രാഹുലിന്റെ നിലപാടും ഇതിന് സമം, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മണിശങ്കർ അയ്യർ പാകിസ്താന് വേണ്ടി പിആർ നടത്തുകയാണ്, രാഹുലിന്റെ നിലപാടും ഇതിന് സമമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ…

3 hours ago