entertainment

ശരിക്കും ആണ്‍ നര്‍ത്തകര്‍ക്ക് സ്‌ത്രൈണത വരുമെന്നത് തെറ്റിദ്ധാരണ, നൃത്തം പുരുഷന്മാരാണ് ചെയ്ത് തുടങ്ങിയത്; വിനീത്

മലയാളത്തിന്റെ പ്രിയ നടനാണ് വിനീത്. മികച്ച നര്‍ത്തകന്‍ കൂടിയായ വിനീതിന് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിനീത്. എംടിയുടെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് വിനീത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയത്. മലയാള സിനിമയുടെ നൃത്ത സൗന്ദര്യമായി വിനീതിനെ വിശേഷിപ്പിക്കാം. ആണ്‍കുട്ടികള്‍ നൃത്തം അഭ്യസിച്ചാല്‍‌ സ്ത്രൈണത വരുമെന്നത് തെറ്റായ ധാരണയാണെന്നാണ് വിനീത് പറയുന്നത്.

ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു ആണ്‍കുട്ടിക്കും ഒരിക്കലും സ്‌ത്രൈണത വരില്ല. ഒരു ലാസ്യവും ഗ്രേസും മാത്രമാണ് ആ കുട്ടിയില്‍ കാണാന്‍ കഴിയുന്നത്. അത് സ്ത്രൈണത എന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ല. നൃത്തം ആദ്യം ചെയ്ത് തുടങ്ങിയത് പോലും പുരുഷന്മാരാണെന്നും പിന്നീട് സ്ത്രീകള്‍ക്ക് വേണ്ടി ചെറിയ മാറ്റങ്ങള്‍ വരുത്തിയതാണെന്നും വിനീത് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു പരിധിവരെ നൃത്തം പഠിച്ചാല്‍ സ്‌ത്രൈണത വരുമെന്ന ചിന്തയാണ് ചില ആണ്‍കുട്ടികളെ എങ്കിലും നൃത്തത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത്. അതൊരു തെറ്റിദ്ധാരണയാണ്. സ്‌ത്രൈണത വരാന്‍ മറ്റു പല കാരണങ്ങളുമുണ്ട് അങ്ങനെയുള്ള ഒരു കുട്ടി ഡാന്‍സ് പഠിച്ചില്ലേലും സ്‌ത്രൈണത വരും. ക്ലാസിക് ഭരതനാട്യം അതിന്റെ ചിട്ടയോടെ പഠിക്കുന്ന ഒരു കുട്ടിക്ക് ഒരിക്കലും സ്‌ത്രൈണതയുണ്ടാകില്ല. പണ്ട് നൃത്തം പുരുഷന്മാരായിരുന്നു ചെയ്തിരുന്നത്. പിന്നെ അത് സ്ത്രീ ഭാവങ്ങളിലേക്ക് മാറി. സിനിമകളിലൂടെയും നൃത്തം പഠിച്ചാല്‍ ആണ്‍കുട്ടികള്‍ക്ക് സ്ത്രൈണത വരാന്‍ ചാന്‍സുണ്ട് എന്ന ചിന്താ​ഗതി പ്രചരിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

27 mins ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

55 mins ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

2 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

2 hours ago

തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര…

2 hours ago

ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ…

3 hours ago