entertainment

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടൻ ധനുഷ്

തിരുപ്പതി തിരുമല ദേവസ്ഥാനത്ത് ദർശനം നടത്തി നടൻ ധനുഷ്. രാവിലെയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രത്യേക പ്രാർത്ഥനകള്‍ നടത്തി. ധനുഷ് നായകനായകുന്ന പുതിയ ചിത്രം ഡിഎൻഎസ്സിന്റെ ചിത്രീകരണത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസമാണ് താരം തിരുപ്പതിയില്‍ എത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ധനുഷ് ക്ഷേത്രത്തില്‍ ദർശനം നടത്തിയത്.ക്ഷേത്ര ദർശനത്തിന് ശേഷം ധനുഷ് ആരാധകരുമായി സംസാരിച്ചു. താരത്തെ കാണാനായി രാവിലെ മുതല്‍ ആരാധകരുടെ വൻ ജനക്കൂട്ടം ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. സഹോദരിക്കൊപ്പമാണ് ധനുഷ് തിരുപ്പതിയില്‍ ദർശനത്തിനെത്തിയത്.

അതേ സമയം ധനുഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് പൊലീസ്. തിരുപ്പതിയില്‍ നടക്കുന്ന ‘ഡിഎന്‍എസ്’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് പൊലീസ് തടഞ്ഞത്. ഷൂട്ടിങ് ഭക്തര്‍ക്ക് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ് തിരുപ്പതി. ഈ പ്രദേശത്തെ ആംബുലന്‍സുകള്‍ക്കടക്കം, യാത്ര തടസമുണ്ടാക്കുന്ന ഗതാഗതകുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ്, തിരുപ്പതി പൊലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതി റദ്ദാക്കിയത് എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.

തിരുപ്പതിയിലെ അല്‍ബിരി എന്ന സ്ഥലത്ത് ആയിരുന്നു ഡിഎന്‍എസിന്റെ ചിത്രീകരണം നടന്നു കൊണ്ടിരുന്നത്. സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ വിവിധ റൂട്ടുകളിലേക്ക് തിരിച്ചു വിടേണ്ടി വന്നത് ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് ഷൂട്ടിംഗ് തടഞ്ഞത്.

അതേസമയം, ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിഎന്‍എസ്. നാഗാര്‍ജുനയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Karma News Network

Recent Posts

ബാർ കോഴ, എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക്

ബാർ കോഴയിൽ എക്സൈസ് മന്ത്രി എംബി രാജേഷിനൊപ്പം മരുമകൻ റിയാസിനും കുരുക്ക് ,മദ്യനയം പൊളിച്ചെഴുതി ബാറുടമകൾക്ക് അനുകൂലമാക്കാമെന്ന് വാഗ്ദാനം ചെയ്ത…

3 hours ago

ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്നതാണ് ഇൻഡി സഖ്യത്തിന്റെ പതിവ് ശൈലി, മോദി

കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുന്നു ,സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ പോലും വർദ്ധിപ്പിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ് കോൺഗ്രസ്,ഇൻഡി സഖ്യത്തെ രൂക്ഷമായി…

3 hours ago

ഗുജറാത്തിലെ ഗെയ്മിങ് സെന്ററില്‍ തീപിടിത്തം, കുട്ടികളടക്കം 24 മരണം,, നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയ്മിങ് സെന്ററില്‍ വന്‍ തീപിടിത്തം. ഇതിൽ 12 പേർ കുട്ടികളാണെന്നും ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ട് .…

4 hours ago

ചൈന ഔട്ട് ,ലോകം കീഴടക്കാൻ ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു

ചൈനയെ പിന്തളളി ലോകം കീഴടക്കാൻ 'ഇന്ത്യയുടെ സ്മാർട്ട്ഫോണുകൾ വരുന്നു. പുത്തൻ ടെക്നോളജിയുടെ ലോകത്ത്‌ ചടുല നീക്കവുമായി 'മെയ്ഡ് ഇൻ ഇന്ത്യ'…

4 hours ago

വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിർബന്ധിച്ചു,പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണി, കണ്ണൂരിലും അവയവക്കച്ചവടമെന്ന് വെളിപ്പെടുത്തൽ

കണ്ണൂര്‍: വൃക്ക വില്‍ക്കാന്‍ ഭർത്താവ് നിര്‍ബന്ധിച്ചു, പിന്മാറിയപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതി. നെടുംപൊയിലിലെ ആദിവാസി യുവതിയാണ് ഭര്‍ത്താവിനും ഇടനിലക്കാരനായ…

5 hours ago

സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും- വെളിപ്പെടുത്തി സഹപ്രഭാരി

സുരേഷ്​ഗോപി ജയിച്ചാലും തോറ്റാലും ക്യാബിനറ്റ് മന്ത്രി സഹപ്രഭാരി ബി രാധാകൃഷ്ണമേനോൻ . കേരളത്തെ ചേർത്തുനിർത്തുന്ന ഒരു രീതിയാണ് എൻഡിഎ നേതൃത്വം…

6 hours ago