കഴിഞ്ഞ ദിവസമാണ് വനിത വിജയകുമാർ മൂന്നാമതും വിവാഹം കഴിച്ചത്. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വൽ ഇഫക്ട്സ് എഡിറ്റർ പീറ്റർ പോളിനെയാണ് വിവാഹം കഴിച്ചത്.
നിരവധി വിവാദങ്ങളാണ് വിവാഹശേഷം ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മകൾ ജോവിക അമ്മക്ക് വിവാഹാശംസകൾ നേർന്ന് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്. പലരും പലതും പറയും.. പക്ഷേ ഒന്നോർക്കുക..! ഇത് നമ്മുടെ ജീവിതമാണ്..
കുറിപ്പിന്റെ പൂർണ്ണരൂപം… അമ്മയെ ഓർത്ത് ഞാൻ വളരെ സന്തോഷവതിയാണ്.. അഭിമാനിതയുമാണ്. കുടുംബം എന്ന് നമ്മൾ വിളിക്കുന്ന സന്തോഷത്തിന്റെയും സാഹസികതയുടെയും ആവേശത്തിന്റെയും സത്യത്തിന്റെയും ഈ ലോകത്തിലേക്ക് പപ്പയെ കൂടി കൂടെ കൂട്ടുന്നതിൽ ഞാൻ ഏറെ സന്തോഷത്തിലാണ്. ഇപ്പോഴാണ് നമ്മുടെ കുടുംബം പൂർത്തിയായത്. ഇങ്ങനെ ഒരു അംശം ഈ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഞാൻ ഒരിക്കൽ പോലും ഓർത്തിരുന്നില്ല. അത്ഭുതത്തിന്റെ കാണാമറയത്ത് നിന്നും ഇങ്ങനെ ഒന്ന് കണ്ടുപിടിച്ച് തന്നതിന് ഒത്തിരി നന്ദി.
അമ്മക്കുള്ളത് പോലെയുള്ള സുഹൃത്തുക്കൾ എനിക്കും ഭാവിയിൽ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി അവരെ എനിക്ക് അറിയാം. ഹൃദയത്തോട് ചേർത്ത് അവരെ സ്നേഹിക്കുന്നുമുണ്ട്. ആരെങ്കിലും എന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചാൽ അവരുടെ പേരുകളും ആ കൂട്ടത്തിൽ ഉണ്ടാകും.
മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…
ഹിന്ദുക്കൾ ഒന്നിച്ചു നില്‍ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…
തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…
ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…